പ്രധാനമന്ത്രിയുടെ ഓഫീസ്‌ വിലാസത്തിലെത്തിയ 'കല്യാണക്കത്ത്' കണ്ട് സംശയം, അന്വേഷണം, കണ്ടെത്തിയത് വ്യാജനെ, അറസ്റ്റ്

Published : Jun 04, 2026, 02:21 PM IST
arrest

Synopsis

പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി ഇളങ്കോവൻ അറസ്റ്റിൽ.  

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. തമിഴ്നാട് പുതുക്കോട്ട സ്വദേശി ഇളങ്കോവനാണ് പിടിയിലായത്. ഇയാൾക്കെതിരെ സിബിഐ കേസെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തമിഴ്നാട് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുകയും ദേവസ്വം വകുപ്പ് സൗകര്യങ്ങൾ ഉപയോഗിക്കുകയും ചെയ്‌തത്തിനാണ് ഇളങ്കോവനെതിരെ കേസെടുത്തത്. ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥൻ മകന്റെ വിവാഹത്തിന് ഈ ഉദ്യോഗസ്ഥനെ ക്ഷണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്‌ വിലാസത്തിൽ ക്ഷണക്കത്ത് അയച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.   

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അണ്ണാമലൈ പറഞ്ഞ 'രണ്ട് ദിവസം' എത്തി, പിറന്നാൾ ദിനത്തിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുമോ? അമിത് ഷായെ കണ്ടതിന് ശേഷം മൗനം
'മാഹിക്കാരൻ നയീം മൂസ എന്തിന് എല്ലായിടത്തും കൂടെ വരുന്നു? വിജയ്ക്ക് പൊലീസിനെ വിശ്വാസമില്ലേ?' ചോദ്യവുമായി അണ്ണാഡിഎംകെ