സ്വാതി സ്വയം പരിക്കേൽപിച്ചതെന്ന് വാദിച്ച് പ്രതിഭാ​ഗം അഭിഭാഷകൻ; കോടതിയിൽ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാൾ എംപി

Published : May 27, 2024, 01:13 PM ISTUpdated : May 27, 2024, 02:25 PM IST
സ്വാതി സ്വയം പരിക്കേൽപിച്ചതെന്ന് വാദിച്ച് പ്രതിഭാ​ഗം അഭിഭാഷകൻ; കോടതിയിൽ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാൾ എംപി

Synopsis

സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിലെ പ്രതി ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന സമയത്തായിരുന്നു അഭിഭാഷകന്റെ വാദങ്ങൾ.   

ദില്ലി: ദില്ലിയിലെ തീസ് ഹസാരി കോടതിക്കുള്ളിൽ പൊട്ടിക്കരഞ്ഞ് എഎപി രാജ്യസഭ എംപി സ്വാതി മലിവാൾ. സ്വാതി മലിവാളിനെ ആക്രമിച്ച കേസിലെ പ്രതിയും അരവിന്ദ് കെജ്രിവാളിന്റെ പിഎയുമായിരുന്ന ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രതിഭാഗം അഭിഭാഷകൻ വാദങ്ങൾ അവതരിപ്പിച്ചപ്പോഴാണ് സ്വാതി പൊട്ടിക്കരഞ്ഞത്. സ്വാതി സ്വയം പരിക്കേൽപിച്ചതാണെന്നും സംഭവം നടന്നപ്പോൾ വിഭവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിൽ ഇല്ലായിരുന്നെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദങ്ങൾ.

സ്വാതി മലിവാളിനെ ആക്രമിച്ച കേസിലെ പ്രതിയും അരവിന്ദ് കെജ്രിവാളിന്റെ പിഎയുമായിരുന്ന വിഭവ് കുമാറിന്റെ ജാമ്യപേക്ഷയിൽ 4 മണിക്ക് കോടതി വിധി പറയും. വിഭവ് പ്രകോപനങ്ങളില്ലാതെയാണ് മർദ്ദിച്ചതെന്നും കേസ് പിൻവലിക്കാൻ ഭീഷണിയുണ്ടെന്നും സ്വാതി ദില്ലി തീസ് ഹസാർ കോടതിയിൽ പറഞ്ഞു. 

 

 

PREV
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ