കൊവി‍ഡ് 19: താജ്മഹൽ ഉൾപ്പടെ ഉള്ള എല്ലാ ചരിത്ര സ്മാരകങ്ങളും അടച്ചിടും

By Web TeamFirst Published Mar 17, 2020, 8:39 AM IST
Highlights

മാളുകളും സ്വിമ്മിങ് പൂളുകളും ജിമ്മുകളും അടച്ചിടണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ദില്ലി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ താജ്മഹൽ ഉൾപ്പെടെ രാജ്യത്തൊട്ടാകെയുള്ള എല്ലാ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേൽ അറിയിച്ചു. മാർച്ച് 31വരെയാകും അടച്ചിടുക. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ച് അവസാനം വരെ താജ്മഹല്‍ അടച്ചിടാന്‍ ഉത്തരവിടണമെന്ന് ആഗ്രയുടെ മേയര്‍ നവീന്‍ ജയിന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി താജ്മഹലിന് പുറമെ രാജ്യത്തിലുടനീളമുള്ള മറ്റ് സ്മാരകങ്ങളും അടച്ചിടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കരുതലും ജാ​ഗ്രതയും ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ. മാളുകളും സ്വിമ്മിങ് പൂളുകളും ജിമ്മുകളും അടച്ചിടണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 31വരെ അടച്ചിടാനാണ് നിര്‍ദേശം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!