
ചെന്നൈ: മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈ മാസം 22ന് ചെന്നൈയിലാണ് യോഗം നടക്കുക.
2026ന് ശേഷം ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയ നീക്കം കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ട്. ഇതിനെതിരെ തമിഴ്നാട്ടിൽ ഇതിനകം ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ദേശീയാടിസ്ഥാനത്തിൽ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരാനാണ് സ്റ്റാലിന്‍റെ നീക്കം. കേരളത്തിന് പുറമെ ആന്ധ്ര പ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ, ഒഡിഷ, പഞ്ചാബ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും പ്രധാന പാർട്ടികൾക്കുമാണ് യോഗത്തിലേക്ക് ക്ഷണിച്ച് സ്റ്റാലിൻ കത്തയച്ചത്.
കേരളത്തിലെ സിപിഎം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികൾക്കൊപ്പം ബിജെപിയെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സംയുക്ത സമിതി രൂപീകരിച്ച് മണ്ഡല പുനർനിർണയത്തിനെതിരെ സമ്മർദം ചെലുത്താനാണ് സ്റ്റാലിന്‍റെ നീക്കം.
ഉദയനിധി സ്റ്റാലിന് ആശ്വാസം,സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ ഇനി കേസ് എടുക്കരുതെന്ന് സുപ്രീം കോടതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam