
ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ അഞ്ചംഗ കുടുംബത്തെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് പൊലീസ്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉപേക്ഷിക്കപ്പെട്ട കാറിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ തിരുച്ചി-കാരൈക്കുടി ദേശീയപാതയിലാണ് കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ നമനസമുദ്രത്തിൽ ഇതേ സ്ഥലത്ത് കാർ പാർക്ക് ചെയ്യുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. 50 കാരനായ ബിസിനസുകാരനായ മണികണ്ഠൻ, ഭാര്യ നിത്യ, അമ്മ സരോജ, അവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കണ്ടെത്തിയ സ്ഥലത്തുനിന്ന് 200 കിലോമീറ്റർ അകലെയുള്ള സേലത്താണ് ഇവർ താമസിക്കുന്നത്. വിഷം കഴിച്ച് മരിച്ചതെന്നാണ് സംശയം. കാറിൽ നിന്ന് ഒരു കുറിപ്പും പൊലീസ് കണ്ടെടുത്തു.
ആത്മഹത്യക്ക് കാരണമെന്താണെന്നും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പണമിടപാടുകാരിൽ നിന്ന് സമ്മർദ്ദത്തിലായിരുന്നോവെന്നും അന്വേഷിക്കുകയാണ്. ലോഹക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന മണികണ്ഠൻ കടക്കെണിയിലായിരുന്നെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പുതുക്കോട്ട സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam