ചെന്നൈ - തിരുവനന്തപുരം വ്യാവസായിക ഇടനാഴി വേണമെന്ന് തമിഴ്നാട്; NICDIT യോഗത്തിൽ ആവശ്യം ഉന്നയിച്ച് വ്യവസായമന്ത്രി

Published : Aug 18, 2026, 01:04 AM IST
Tamil Nadu Industries Minister Keerthana

Synopsis

കേന്ദ്രധനമന്ത്രി അധ്യക്ഷയായ എൻഐസിഡിഐടി യോഗത്തിൽ ചെന്നൈ - തിരുവനന്തപുരം വ്യാവസായിക ഇടനാഴി വേണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. ഈ പദ്ധതി മേഖലയിൽ വലിയ വ്യാവസായിക വളർച്ചയ്ക്ക് കാരണമാകുമെന്ന് തമിഴ്നാട് വ്യവസായമന്ത്രി വ്യക്തമാക്കി.

ന്യൂഡൽഹി: ചെന്നൈ - തിരുവനന്തപുരം വ്യാവസായിക ഇടനാഴി വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്. കേന്ദ്രധനമന്ത്രി അധ്യക്ഷയായ എൻഐസിഡിഐടി യോഗത്തിലാണ് തമിഴ്നാട് ഈ ആവശ്യം ഉന്നയിച്ചത്. തമിഴ്നാട് വ്യവസായമന്ത്രി കീർത്തനയാണ് യോഗത്തിൽ ഈ വിഷയം മുന്നോട്ടുവെച്ചത്.

ഈ ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ മേഖലയിൽ വമ്പൻ വ്യാവസായിക വളർച്ച ഉണ്ടാകുമെന്നും തമിഴ്നാട് വ്യക്തമാക്കി. അതേസമയം, മുൻപ് ചെന്നൈ-തൂത്തുക്കൂടി വ്യാവസായിക ഇടനാഴിക്ക് കേന്ദ്രം ഒരുക്കമായിരുന്നെങ്കിലും തമിഴ്നാട് സഹകരിച്ചില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായി ഔദ്യോഗികമായി വേണ്ടതെല്ലാം ചെയ്യാമെന്ന് വ്യവസായമന്ത്രി കീർത്തന ഉറപ്പുനൽകുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജാ‍ർഖണ്ഡിലും സമരവിജയം; വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഹേമന്ത് സോറൻ സർക്കാർ; മുഴുവൻ പരീക്ഷകളും റദ്ദാക്കി
അമിത ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം