മുല്ലപ്പെരിയാറിൽ നിന്ന് കൃഷിക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയിത്തുടങ്ങി

Published : Jun 01, 2022, 09:16 PM ISTUpdated : Jun 01, 2022, 09:17 PM IST
മുല്ലപ്പെരിയാറിൽ നിന്ന്  കൃഷിക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയിത്തുടങ്ങി

Synopsis

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൃഷിക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയിത്തുങ്ങി. കാലവർഷം തുടങ്ങുന്നതിന് മുൻപ് തന്നെ 132 അടിക്കു മുകളിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൃഷിക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയിത്തുങ്ങി. കാലവർഷം തുടങ്ങുന്നതിന് മുൻപ് തന്നെ 132 അടിക്കു മുകളിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ  വൈഗ അണക്കെട്ട് ഇന്ന് തുറക്കും. മുല്ലപ്പെരിയാർ അണക്കെട്ടിൽ ആവശ്യത്തിന് വെള്ളമുള്ളതിനാലാണ് മഴ ശക്തിപ്പെടുന്നതിനു മുൻപേ ഷട്ടർ തുറന്ന് ജലം കൊണ്ടു പോകാൻ തുടങ്ങിയത്. 

സെക്കന്റിൽ 300 ഘനയടി വെള്ളം വീതമാണ് തുറന്നു വിട്ടിരിക്കുന്നത്. ഇതിൽ 200 ഘനയടി കൃഷിയ്ക്കും 100 ഘനയടി ശുദ്ധജല വിതരണത്തിനും ഉപയോഗിക്കും.  120 ദിവസത്തേക്കാണ് വെള്ളം തുറന്നു വിടുക. തേനി ജില്ലയിലെ  ലോവർക്യാമ്പ് മുതൽ പിസി പെട്ടി വരെയുള്ള 14707 ഏക്കർ പാടശേഖരത്തിലെ നെൽകൃഷിക്കാണ് ഈ വെള്ളം ഉപകരിക്കുക. പതിവു പൂജകൾക്ക് ശേഷമാണ് തമിഴ്നാട് സഹകരണ വകുപ്പ് മന്ത്രി ഐ. പെരിയസ്വാമിയാണ് തേക്കടി ചെക്പോസ്റ്റിന് സമീപമുള്ള ഷട്ടർ ഔദ്യോഗികമായി തുറന്നത്.

തമിഴ്നാട്ടിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ മുല്ലപ്പെരിയാറില്‍ നിന്ന് പൈപ്പിലൂടെ വെള്ളം; പദ്ധതി തുടങ്ങി

ഏപ്രിൽ മെയ് മാസത്തിലെ മഴമൂലം തമിഴിനാട്ടിലെ വൈഗ ഉൾപ്പെടെയുള്ള അണക്കെട്ടുകൾ ജലസമൃദ്ധമായതിനാൽ വേനൽകാലത്ത് മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടുപോയിരുന്നില്ല. 62 അടിക്കു മുകളിലാണ് വൈഗ അണക്കെട്ടിലെ ജലനിരപ്പ്.  മുല്ലപ്പെരിയാറിലേക്ക് സെക്കൻഡിൽ 240  ഘനയടിയോളം വെള്ളമാണ് ഒഴുകിയെത്തുന്നത്.  നീരൊഴുക്ക് കൂടുന്നതോടെ തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവും വർധിപ്പിക്കും.

രാജ്യത്ത് 24 മണിക്കൂറിനിടെ 2745 കൊവിഡ് കേസുകൾ; 2236 പേർക്ക് രോഗമുക്തി

ദില്ലി: രാജ്യത്ത് 2745 പുതിയ കൊവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,55,314 പരിശോധനകള്‍ നടത്തി. ഇതിലാണ് 2745 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.63 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.60 ശതമാനമാണ്. രാജ്യത്ത് നിലവിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 18,386. അതേസമയം ദേശീയ രോഗമുക്തി നിരക്ക് 98.74 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,236 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,26,17,810 ആയി.

സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളിൽ വൻ വർധന; രോഗം സ്ഥിരീകരിച്ചത് 1370 പേർക്ക്, നാല് മരണം

അതേസമയം കേരളത്തിൽ ഇന്നും കൊവിഡ് കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് മാത്രം കേരളത്തിൽ 1370 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗബാധിതർ എറണാകുളം ജില്ലയിലാണ്. ഇവിടെ ഇന്ന് മാത്രം 463 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ 239 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകളിലെ വർധന സംസ്ഥാന സർക്കാർ പുറത്തുവിട്ടത്. ഇന്നലെ 1161 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്തായിരുന്നു. 365 പേർക്കാണ് ഇവിടെ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും സ്ഥിരീകരിച്ചിരുന്നു. മറ്റ് ജില്ലകളിലും കൊവിഡ് കേസുകൾ ക്രമമായി ഉയരുന്നതായാണ് ഇന്നലെ പുറത്തുവന്ന കണക്കുകൾ ചൂണ്ടികാട്ടുന്നത്.

മഴക്കാലം വരുന്നു, മുംബൈയിൽ കൊവിഡ് നിരക്ക് ഉയരുന്നു, ടിപിആർ 6%, ജാഗ്രത

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ