ടെൻഡർ നടപടികളില്‍ അഴിമതി നടത്തിയെന്ന പരാതി; തമിഴ്നാട് മുൻ മന്ത്രിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

By Web TeamFirst Published Aug 10, 2021, 9:15 AM IST
Highlights

ഗ്രാമവികസന, മുൻസിപ്പൽ ഭരണകാര്യ മന്ത്രിയായിരുന്നു വേലുമണി. സ്വന്തം ബിനാമികൾക്ക് സർക്കാർ കരാറുകൾ എഴുതിക്കൊടുത്തെന്നും വരവിൽ കവിഞ്ഞ് വൻതോതിൽ സ്വത്ത് സമ്പാദിച്ചെന്നുമാണ് വേലുമണിക്കെതിരായ പരാതി.

ചെന്നൈ: തമിഴ്നാട് മുൻ മന്ത്രി എസ് പി വേലുമണിയുടെ കോയമ്പത്തൂരിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്. എഐഎഡിഎംകെ സർക്കാരിൽ മന്ത്രിയായിരിക്കെ വിവിധ ടെൻഡർ നടപടികൾ മന്ത്രി ഇടപെട്ട് അഴിമതി നടത്തിയെന്ന പരാതിയിലാണ് റെയ്ഡ്. രാവിലെ ആറ് മണി മുതൽ തുടങ്ങിയ റെയ്ഡ് തുടരുകയാണ്.

നേരത്തെ മുൻ മന്ത്രി വിജയഭാസ്കറിന്‍റെ വീട്ടിൽ തമിഴ്നാട് വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. വേലുമണിക്കെതിരെ ഡിഎംകെ സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഗ്രാമവികസന, മുൻസിപ്പൽ ഭരണകാര്യ മന്ത്രിയായിരുന്നു വേലുമണി. സ്വന്തം ബിനാമികൾക്ക് സർക്കാർ കരാറുകൾ എഴുതിക്കൊടുത്തെന്നും വരവിൽ കവിഞ്ഞ് വൻതോതിൽ സ്വത്ത് സമ്പാദിച്ചെന്നുമാണ് വേലുമണിക്കെതിരായ പരാതി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!