
ചെന്നൈ: സ്ത്രീയുമായുള്ള ലൈംഗിക വീഡിയോ ചാറ്റ് പുറത്തുവന്നതിന് പിന്നാലെ തമിഴ്നാട് ബിജെപി ജനറൽ സെക്രട്ടറി കെ ടി രാഘവൻ പാർട്ടിയിൽ നിന്ന് രാജിവച്ചു. യൂട്യൂബർ മദന രവിചന്ദ്രൻ ആണ് വീഡിയോ ചാറ്റിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
എന്നാൽ തന്നെയും പാർട്ടിയെയും കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നായിരുന്നു സംഭവം നിഷേധിച്ച് രാഘവൻ ആദ്യം പ്രതികരിച്ചത്. ആരോപണത്തെ നിയമപരമായി നേരിടുമെന്നും രാജിവച്ചതിന് പിന്നാലെ രാഘവൻ വ്യക്തമാക്കി.
കാണിക്കൂ കാണിക്കൂ... എന്ന് രാഘവൻ വീഡിയോയിൽ സ്ത്രീയോട് ആവശ്യപ്പെടുന്നുണ്ട്. ഇതിന് പിന്നാലെ സ്ത്രീ ഫോൺ കട്ട് ചെയ്യുന്നതുമായ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് രാഘവൻ തന്റെ രാജി അറിയിച്ചത്. 15 ബിജെപി നേതാക്കളുടെ വീഡിയോ തന്റെ പക്കലുണ്ടെന്നും ആദ്യം പരിശുദ്ധനെന്ന് കരുതുന്ന രാഘവന്റേത് പുറത്തുവിട്ടതാണെന്നും യുട്യൂബർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam