
അഹമ്മദാബാദ്: പതിമൂന്നുകാരിയായ വിദ്യാർത്ഥിനിയെ ചുംബിച്ച സ്‌കൂൾ അധ്യാപകനെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ച് കോടതി. ഗുജറാത്തിലെ വൽസദിലാണ് സംഭവം. 2018 ഫെബ്രുവരിയിൽ അധ്യാപകനായ ഓം പ്രകാശ് യാദവ് പെൺകുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പോക്സോ കോടതി കണ്ടെത്തുകയായിരുന്നു. ഒപ്പമെത്തിയ പെൺകുട്ടിയെ പറഞ്ഞു വിട്ട ശേഷം മുറിയുടെ വാതിലുകളും ജനലുകളും അടച്ച ശേഷമാണ് പതിമൂന്നുകാരിയെ പ്രതി ചുംബിച്ചത്.
പ്രത്യേക പോക്‌സോ ജഡ്ജി എം പി പുരോഹിത് യാദവ് പ്രതി കുറ്റക്കാരനാണെന്ന് വിധിക്കുകയും 9,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇയാളെ ശിക്ഷിച്ചത്. കുട്ടി സ്‌കൂളിൽ പഠിക്കുമ്പോൾ അധ്യാപകർ മാതാപിതാക്കൾക്ക് തുല്യരാണെന്ന് പ്രോസിക്യൂഷൻ കേസിൽ വാദം മുന്നോട്ട് വച്ചു. സംഭവത്തിന് ശേഷം ആറാം ക്ലാസ് വിദ്യാർത്ഥിനി കരഞ്ഞുകൊണ്ട് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് എത്തിയത്.
മാതാപിതാക്കൾ അന്വേഷിച്ചപ്പോൾ അധ്യാപകന്‍റെ മോശം പെരുമാറ്റത്തെ കുറിച്ച് കുട്ടി തുറന്ന് പറയുകയായിരുന്നു. സ്റ്റാഫ് റൂമിൽ ചില വിദ്യാർത്ഥികളുടെ പുസ്തകങ്ങളുമായി അധ്യാപകൻ തന്നെ വിളിക്കുന്നുണ്ടെന്ന് ഒരു വിദ്യാർത്ഥി പെണ്‍കുട്ടിയെ അറിയിക്കുകയായിരുന്നു. മറ്റൊരു വിദ്യാർത്ഥിയെയും കൂട്ടിയാണ് പെണ്‍കുട്ടി സ്റ്റാഫ് റൂമിലേക്ക് പോയത്. സ്റ്റാഫ് റൂമിൽ വെച്ച് ഓം പ്രകാശ് യാദവ് കൂടെ വന്ന വിദ്യാർത്ഥിനിയോട് പുസ്തകങ്ങളുമായി ക്ലാസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് ശേഷം ജനലുകളും വാതിലുകളും അടച്ച അധ്യാപകൻ കുട്ടിയെ ചുംബിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam