Latest Videos

'റൈത്തു ഭരോസ' ഉപയോഗിച്ച് വാഗ്ദാനങ്ങൾ, തെലങ്കാന മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published May 7, 2024, 5:26 PM IST
Highlights

റൈത്തു ഭരോസയുടെ അടിസ്ഥാനത്തിൽ കർഷകർക്ക് വിതരണം ചെയ്യുന്ന സഹായം നിർത്താനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി ചട്ടലംഘനം നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, കർഷകർക്കുള്ള സഹായ പദ്ധതിയായ 'റൈത്തു ഭരോസ' ഉപയോഗിച്ച് വാഗ്ദാനങ്ങൾ നൽകിയെന്നാണ് കമ്മീഷന്‍റെ കണ്ടെത്തൽ. പൊതുസമ്മേളനങ്ങളിൽ ഇത്തരം പരാമർശം രേവന്ത് റെഡ്ഡി നടത്തിയെന്നും കമ്മീഷൻ കണ്ടെത്തി. റൈത്തു ഭരോസയുടെ അടിസ്ഥാനത്തിൽ കർഷകർക്ക് വിതരണം ചെയ്യുന്ന സഹായം നിർത്താനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. പ്രതിവർഷം ഏക്കറൊന്നിന് കർഷകർക്ക് 15,000 രൂപ വിതരണം ചെയ്യുന്ന പദ്ധതിയാണ് റൈത്തു ഭരോസ.  

സിദ്ധരാമയ്യ അടക്കം അന്വേഷണത്തിൽ ഇടപെടുന്നു', പ്രജ്വൽ രേവണ്ണ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കുമാരസ്വാമി

 

click me!