ടെല​ഗ്രാം നിയന്ത്രണം: പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് നീക്കി ​ഗൂ​ഗിൾ, ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്രനിർദേശം

Published : Jun 17, 2026, 06:55 AM IST
Telegram

Synopsis

അതേ സമയം, അടിസ്ഥാന പ്രശ്‌നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും ടെലഗ്രാം സ്ഥാപകൻ പവൽ ഡുറോവ് വ്യക്തമാക്കി.

ദില്ലി: രാജ്യത്ത് നീറ്റ് പുനപരീക്ഷ നടക്കാനിരിക്കേ പ്ലേസ്റ്റോറിൽ നിന്ന് ടെല​ഗ്രാം ആപ്പ് നീക്കി ​ഗൂ​ഗിൾ. ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്ര നിർദേശം നൽകിയിരിക്കുകയാണ്. അതേ സമയം, അടിസ്ഥാന പ്രശ്‌നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും ടെലഗ്രാം സ്ഥാപകൻ പവൽ ഡുറോവ് വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ച മാഫിയകളുടെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂർത്തിയാകുന്ന ജൂൺ 22 വരെയാണ് നിരോധനം. പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണങ്ങൾക്കും വലിയ സാമ്പത്തിക തട്ടിപ്പുകൾക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ് താൽക്കാലിക നിരോധനത്തിലേക്ക് നയിച്ചത്.

പേപ്പർ ലീക്ക്ഡ് നീറ്റ്, റീ-നീറ്റ് 2026, പ്രൈവറ്റ് മാഫിയ, റീ നീറ്റ് മാഫിയ തുടങ്ങിയ പേരുകളിലുള്ള ടെലഗ്രാം ചാനലുകൾ വഴി പരീക്ഷാ ചോദ്യപേപ്പറുകൾ ലഭ്യമാണെന്ന് പരസ്യപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ആപ്പിലെ മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ പ്രവർത്തനരഹിതമാക്കി. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. വ്യാജചോദ്യപേപ്പർ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ബിഹാർ, ഗുജറാത്ത്, രാജസ്ഥാൻ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം തുടരുകയാണെന്നും കേന്ദ്രം അറിയിച്ചു.സൈബർ തട്ടിപ്പുകൾ 1930 ഹെൽപ്‌ലൈൻ നമ്പറിൽ റിപ്പോർട്ട് ചെയ്യാനും ഏജൻസി നിർദ്ദേശിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുംബൈ, ‍ദില്ലി നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ക്ക് ലക്ഷ്യമിട്ടു; പാക് ചാര സംഘടനയുമായി ബന്ധമുള്ള ഏഴു ഭീകരർ പിടിയില്‍
തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ജയം റദ്ദാക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി, 'തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കു നൽകിയില്ല'