അരുണാചലിൽ സംഘർഷം: സംസ്ഥാനത്തേക്ക് കൂടുതൽ കേന്ദ്രസേന

Published : Oct 25, 2026, 06:58 PM ISTUpdated : Oct 25, 2026, 07:35 PM IST
crpf

Synopsis

അരുണാചൽ പ്രദേശിൽ അണക്കെട്ട് നിർമ്മാണത്തിനെതിരായ പ്രക്ഷോഭം വൻ സംഘർഷമായി മാറി. ഇതേത്തുടർന്ന് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ സി.ആർ.പി.എഫ്, ആർ.എ.എഫ് സേനകളെ സംസ്ഥാനത്തേക്ക് അയച്ചു. വ്യോമസേനാ വിമാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ പാസിഘട്ടിൽ എത്തിക്കുന്നത്.

ദില്ലി: അരുണാചലിൽ സിയാങ് അണക്കെട്ടിനെതിരായ പ്രതിഷേധം അക്രമാസക്തമായതോടെ സംസ്ഥാനത്തേക്ക് കൂടുതൽ കേന്ദ്രസേന. സംഘർഷം നിയന്ത്രിക്കാൻ 250 റാപ്പിഡ് ആക്ഷൻ ഫോഴ്സ് കേന്ദ്രം അയച്ചു.ആക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പേമ ഖണ്ഡു രംഗത്ത് എത്തി. ആക്രമികൾക്കെതിരെ കർശനനടപടിയെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കി

അണക്കെട്ടിനെതിരെ തുടങ്ങിയ സമരം ഒടുവിൽ തെരുവിൽ നടന്നത് വൻ സംഘർഷം.11,200 മെഗാവാട്ട് ശേഷിയുള്ള അണക്കെട്ടിനെതിരായ യുവജനപ്രക്ഷോഭമാണ് അരുണാചലിൽ സംഘർഷത്തിലേക്ക് കലാശിച്ചത്. പാസിഘട്ടിൽ എൻ.എച്ച്.പി.സി ഓഫീസിനും പൊലീസ് സ്റ്റേഷനും തീയിട്ടു. രണ്ട് എം.എൽ.എമാരുടെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്റെയും വീടുകൾ ആക്രമിച്ചു. കല്ലേറിൽ 40-ലേറെ പൊലീസുകാർക്ക് പരിക്കേറ്റു. അരുണാചൽ പ്രദേശിലെ ഈസ്റ്റ് സിയാങ് ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെയാണ് കേന്ദ്രം ആര്‍എഎഫ് ഉദ്യോഗസ്ഥരെ അയച്ചത്. സിആര്‍പിഎഫിന്റെ രണ്ട് ആര്‍എഎഫിന്റെ കമ്പനികളിലായി 250 ഉദ്യോഗസ്ഥരെ മഹാരാഷ്ട്രയിലെ നവി മുംബൈയിൽനിന്ന് വ്യോമസേനാ വിമാനത്തിൽ പാസിഘട്ടിലെത്തിച്ചു.

സംഘർഷത്തിനു പിന്നാലെ പാസിഘട്ട്, മേബോ, റുക്സിൻ മേഖലകളിൽ പൊതുയോഗങ്ങൾക്കും പ്രകടനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും എന്നാൽ അക്രമവും പൊതുമുതൽ നശീകരണവും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി. പദ്ധതി നടപ്പായാൽ ആദിവാസി ഗ്രാമങ്ങൾ, കൃഷിഭൂമി, പരിസ്ഥിതി, തങ്ങളുടെ പരമ്പരാഗത ജീവിതരീതി എന്നിവയെ ബാധിക്കുമെന്നാണ് പ്രാദേശത്തെ ജനങ്ങളുടെ ആശങ്ക.എന്നാൽ രാജ്യത്തിന്റെ ഊർജസുരക്ഷയ്ക്കും ജലസുരക്ഷയ്ക്കും പദ്ധതി നിർണായകമാണെന്നാണ് സർക്കാരിന്റെ നിലപാട്. ചൈനയുടെ ഭാഗത്ത് സിയാങ് നദിയുടെ മുകൾപ്രദേശത്ത് നിർദേശിച്ചിട്ടുള്ള വൻ അണക്കെട്ടിന്റെ പശ്ചാത്തലത്തിലും പദ്ധതിക്ക് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ടെന്നാണ് സർക്കാർ വാദം. ചൈനുമായി അതിർത്തിസംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് പദ്ധതിക്ക് ബദൽ ഇന്ത്യ നിർമ്മിക്കുന്ന ഡാമിനെതിരെ പ്രാദേശിക പ്രതിഷേധം ഉയരുന്നത്. അതെസമയം ജനങ്ങളുടെ പ്രതിഷേധത്തെ സർക്കാർ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുലികേശി നഗർ സ്ഫോടനത്തിൽ തീവ്രവാദ ബന്ധമില്ല, കാരണം വ്യക്തി വൈരാഗ്യമെന്നും പൊലീസ്; അസം സ്വദേശികളായ മൂന്ന് പ്രതികളും പിടിയിൽ
'മോ​ദിയല്ല, മോദിയുടെ അച്ഛനും ഇറങ്ങിപ്പോകേണ്ടി വരും'; പ്രസം​ഗത്തിനിടെ പൊട്ടിത്തെറിച്ച് മല്ലികാർജുൻ ഖർ​ഗെ; ബിഹാറിലെ ചടങ്ങിൽ നാടകീയരം​ഗങ്ങൾ