ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; നാല് ജവാന്മാർക്ക് പരിക്ക്

Web Desk   | Asianet News
Published : May 05, 2020, 01:27 PM ISTUpdated : May 06, 2020, 01:13 PM IST
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; നാല് ജവാന്മാർക്ക് പരിക്ക്

Synopsis

കശ്മീരിലെ ബ​ദ്​​ഗാമിലാണ് ഇന്ന് ജവാന്മാർക്കു നേരെ തീവ്രവാദികൾ ആക്രമണം നടത്തിയത്. അതിനിടെ, ജമ്മു കശ്മീരിലെ ദോഡയിൽ ഒരു ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ പിടിയിലായി.


ദില്ലി: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. നാല് ജവാന്മാർക്കും രണ്ട് നാട്ടുകാർക്കും ആക്രമണത്തിൽ പരിക്കേറ്റു.

കശ്മീരിലെ ബ​ദ്​​ഗാമിലാണ് ഇന്ന് ജവാന്മാർക്കു നേരെ തീവ്രവാദികൾ ആക്രമണം നടത്തിയത്. അതിനിടെ, ജമ്മു കശ്മീരിലെ ദോഡയിൽ ഒരു ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ പിടിയിലായി. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്. 

ജമ്മു കശ്മീരിൽ ഇന്നലെ ഒരേ സമയം രണ്ടിടത്ത് ഭീകരർ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇന്ന് ബദ്​ഗാമിൽ നിന്ന് വീണ്ടും ഭീകരാക്രമണ വാർത്ത പുറത്തുവന്നിരിക്കുന്നത്. ബുദ്ഗാമിൽ പവർ സ്റ്റേഷന് കാവൽ നിന്ന സിഐഎസ്എഫ് ജവാൻമാർക്ക് നേരേയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. ഇതിൽ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റിരുന്നു. 

പിന്നാലെ ഹന്ദ്വാരയിൽ സിആർപിഎഫ് ജവാൻമാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാൻമാർ കൊല്ലപ്പെട്ടു. മേഖലയിൽ പെട്രോളിംഗ് നടത്തുകയായിരുന്ന സിആർപിഎഫ് ജവാൻമാർക്ക് നേരെ തീവ്രവാദികളുടെ സംഘം മറഞ്ഞിരുന്നു വെടിവെപ്പ് നടത്തുകയായിരുന്നുവെന്നാണ് വിവരം. 

Read Also: കൊവിഡ് പ്രതിരോധം: കര്‍മ്മ പദ്ധതി തേടി പ്രധാനമന്ത്രി, മന്ത്രാലയങ്ങളോട് റിപ്പോര്‍ട്ട് തേടി...

 

PREV
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം