
ദില്ലി: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ തിരക്കേറിയ സ്ഥലത്തുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. സുരക്ഷാസേനയെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. ആക്രമണം നടത്തിയവർക്കായി സുരക്ഷാസേന തെരച്ചിൽ തുടങ്ങി. ഇന്ന് ഉച്ചയോടെ ശ്രീനഗർ ലാൽ ചൗക്കിന് തൊട്ട് അടുത്തുള്ള ടൂറിസ്റ്റ് റിസപ്ഷൻ സെന്‍ററിന് സമീപമാണ് ആക്രമണം നടന്നത്. ആഴ്ച്ച ചന്തയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഇവിടെ നടക്കുന്നതിനിടെയാണ് ആക്രമണം. സിആര്‍പിഎഫിന്‍റെ വാഹനം ലക്ഷ്യമിട്ടാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്.
എന്നാല്‍, ഗ്രനേഡ് വാഹനത്തില്‍ കൊണ്ടില്ല. ഗ്രനേഡ് ലക്ഷ്യം തെറ്റി വഴിയോരക്കച്ചവടക്കാരന്‍റെ ഉന്തുവണ്ടിയിലേക്ക് വീണു പൊട്ടി. ആഴ്ച ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നവരും കച്ചവടക്കാരും വഴിയാത്രക്കാരുമാണ് പരിക്കേറ്റവർ. രണ്ട് സുരക്ഷസേന അംഗങ്ങൾക്കും പരിക്കേറ്റു. ജമ്മു കശ്മീര്‍ പൊലീസീന്‍റെയും സിആര്‍പിഎഫിന്‍റെയും ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. ഗ്രനേഡ് ആക്രമണം അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പറഞ്ഞു.
ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സുരക്ഷാസേനകള്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി. ഇന്നലെ ശ്രീനഗറില്‍ ലഷ്കറെ തയിബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഉസ്മാനെയും അനന്ത്നാഗില്‍ പാക്കിസ്ഥാനില്‍നിന്ന് പരിശീലനം ലഭിച്ച മറ്റ് രണ്ട് തദ്ദേശീയരായ ഭീകരരെയും സുരക്ഷാസേന വധിച്ചിരുന്നു.
സംസ്ഥാനത്ത് ഡ്രൈവിങ് ലൈന്‍സന്‍സ് ഇനി ഡിജിറ്റൽ; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് നൽകില്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam