ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ് സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയുയര്‍ത്തി

By Web TeamFirst Published Aug 15, 2021, 5:33 PM IST
Highlights

സ്‌കൂളിലെ പ്രധാനാധ്യാപകനാണ് മുസാഫര്‍ വാനി. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.
 

ശ്രീനഗര്‍: ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ് മുസാഫര്‍ വാനി സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. പുല്‍വാമയിലെ ത്രാല്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്‌കൂളിലെ പ്രധാനാധ്യാപകനാണ് മുസാഫര്‍ വാനി. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.

23000 സര്‍ക്കാര്‍ സ്‌കൂളുകളാണ് ജമ്മു കശ്മീരില്‍ ഉള്ളത്. ഇവയില്‍ ചിലതില്‍ പതാക ഉയര്‍ത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്യാനും നിര്‍ദേശമുണ്ടായിരുന്നു.  കശ്മീരിലെ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവായിരുന്നു ബുര്‍ഹാന്‍ വാനി. 2016ലാണ് ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!