
ബെംഗളൂരു: അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു. ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്നതാണ് കേസ്. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി കേസിൽ ഇന്ന് സെയിലിനെ കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സിബിഐ സെയിലിനെ രാത്രി തന്നെ എത്തി അറസ്റ്റ് ചെയ്തത്. നാളെ സതീഷ് സെയിലിനെ ബെംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതിയിൽ ഹാജരാക്കും. കേസിൽ ശിക്ഷാവിധി പ്രസ്താവിക്കുമെന്ന് ജനപ്രതിനിധികളുടെ പ്രത്യേകകോടതി ഉത്തരവിട്ടു. ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിലടക്കം നേതൃത്വം നൽകിയ സെയിൽ മലയാളികൾക്ക് സുപരിചിതനാണ്.
കർണാടകയിൽ ഏറെ കോളിളക്കമുണ്ടാക്കിയ ഖനി അഴിമതിക്കേസിലാണ് എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബെലെകെരി തുറമുഖം വഴി അറുപതിനായിരം കോടി രൂപയെങ്കിലും മതിപ്പ് വരുന്ന ഇരുമ്പയിര് കടത്തിയെന്നതായിരുന്നു കേസ്. യെദിയൂരപ്പ സർക്കാർ ആടിയുലഞ്ഞ, റെഡ്ഡി സഹോദരൻമാർ പ്രതികളായ ഖനന അഴിമതിക്കേസാണിത്. ബെല്ലാരിയിൽ നിന്ന് ഖനനം ചെയ്തെടുത്ത ഇരുമ്പയിര് കാർവാറിലെ ബെലെകെരി തുറമുഖം വഴി കടത്തിയെന്നായിരുന്നു കേസ്. സർക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കുകയും തുച്ഛമായ റോയൽറ്റി മാത്രം നൽകി ഇരുമ്പയിര് വിദേശത്തേക്ക് കയറ്റുമതി ചെയ്തുവെന്നാണ് കേസ്.
'ഒരു സ്കൂള്‍ തുറക്കണം'; ബെംഗളൂരുവില്‍ നഴ്സറി വിദ്യാർത്ഥിക്ക് ഫീസ് ഒന്നരലക്ഷമെന്ന കുറിപ്പ് വൈറല്‍
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam