പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാഫീസ് മടക്കി നൽകണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

By Web TeamFirst Published Aug 9, 2021, 11:23 AM IST
Highlights

പരീക്ഷാഫീസായി ലഭിച്ച തുക പരീക്ഷ തയാറെടുപ്പുകൾക്കായി വിനിയോഗിച്ചുവെന്ന സംസ്ഥാനങ്ങളുടെ വാദം കോടതി അംഗീകരിച്ചു

ദില്ലി: റദ്ദാക്കിയ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാഫീസ് മടക്കി നൽകണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി.  സംസ്ഥാനങ്ങളിലെ  പത്ത് ‌, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫീസ് മടക്കി നൽകണമെന്ന ഹർജിയിൽ കഴമ്പില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് സംസ്ഥാന ബോർഡുകൾക്ക് നിർദേശം നൽകാൻ ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. പരീക്ഷാഫീസായി ലഭിച്ച തുക പരീക്ഷ തയാറെടുപ്പുകൾക്കായി വിനിയോഗിച്ചുവെന്ന സംസ്ഥാനങ്ങളുടെ വാദം കോടതി അംഗീകരിച്ചു

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!