സംഘർഷത്തിനിടയിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും പാടില്ല; ക്ഷാമമുണ്ടാവാതിരിക്കാൻ കർശന നിർദേശം നൽകി സർക്കാർ

Published : May 09, 2025, 03:57 PM IST
സംഘർഷത്തിനിടയിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും പാടില്ല; ക്ഷാമമുണ്ടാവാതിരിക്കാൻ കർശന നിർദേശം നൽകി സർക്കാർ

Synopsis

മൊത്തക്കച്ചവടക്കാർ ഉടനടി കയ്യിലെ സ്റ്റോക്കിന്‍റെ കണക്ക് ജില്ലാ ഭരണകൂടത്തിന് നൽകണം എന്നാണ് ഛണ്ഡീഗഡ് ഉത്തരവ്

ദില്ലി: കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. അരി, ഗോതമ്പ്, പഞ്ചസാര, ഇന്ധനം എന്നിവ പൂഴ്ത്തിവെയ്ക്കുന്നത് തടയുകയാണ് ലക്ഷ്യം. വിപണിയിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ സാഹചര്യം കൃത്യമായി നിരീക്ഷിക്കണം എന്നും അതിർത്തി സംസ്ഥാനങ്ങളിൽ കരിഞ്ചന്തയും പൂഴ്ത്തി വെയ്പും ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രത വേണം എന്നുമാണ് കേന്ദ്ര സർക്കാർ നിർദേശം.

അവശ്യ സാധനങ്ങൾക്ക് ക്ഷാമമുണ്ടാവാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ വ്യക്തമാക്കിയിട്ടുണ്ട്. എൽപിജി, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് വിലക്കയറ്റം ഉണ്ടാവില്ലെന്നും അരിയും മറ്റ് അവശ്യ സാധനങ്ങളും വിലകൂട്ടി വിൽക്കുന്നത് കണ്ടാൽ ഉടൻ പരാതിപ്പെടണമെന്നും ഭ​ഗവന്ത് മൻ പറഞ്ഞു. മൊത്തക്കച്ചവടക്കാർ ഉടനടി കയ്യിലെ സ്റ്റോക്കിന്‍റെ കണക്ക് ജില്ലാ ഭരണകൂടത്തിന് നൽകണം എന്നാണ് ഛണ്ഡീഗഡില്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. മൂന്ന് ദിവസത്തിനകം കൃത്യം കണക്കുകൾ നൽകണം എന്നാണ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രം; സർവ്വീസുകൾ മറ്റു കമ്പനികൾക്ക് കൈമാറും, 5 ശതമാനം സർവ്വീസ് വെട്ടിക്കുറച്ചു
ചിരിക്കുന്ന ഫോട്ടോ വഴിത്തിരിവായ പോക്സോ കേസ്; കുറ്റാരോപിതനായ പ്രതിയെ വെറുതെവിട്ടു; പെൺകുട്ടിയുടെ പ്രായം തെളിയിക്കാനായില്ലെന്ന് ഛണ്ഡീഗഡ് കോടതി