മനുഷ്യമാംസം ഭക്ഷിക്കല്‍ വര്‍ഷങ്ങളായി തുടരുന്ന ആചാരം; വാര്‍ത്തയില്‍ ഞെട്ടി തമിഴ്‌നാട്

By Web TeamFirst Published Jul 28, 2021, 9:41 AM IST
Highlights

ഉത്സവത്തിന് അടുത്ത ദിവസങ്ങളില്‍ മരിച്ച ആരുടെയെങ്കിലും മൃതദേഹമാണ് ഇങ്ങനെ പകുതി ദഹിപ്പിച്ച് വേട്ടക്കായി സൂക്ഷിക്കുക.
 

തെന്മല: തെങ്കാശിയിലെ പാവൂര്‍സത്രം കല്ലാരണി ഗ്രാമത്തിലെ ക്ഷേത്ര ഉത്സവാചാരത്തിന്റെ ഭാഗമായി ശവശരീരത്തിലെ തല ഭക്ഷിക്കല്‍ വര്‍ഷങ്ങളായി തുടരുന്ന ആചാരം. എന്നാല്‍ ഗ്രാമത്തിന് പുറത്തെ ആളുകള്‍ക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നില്ല. കുലദൈവത്തെ പ്രീതിപ്പെടുത്താന്‍ ആടിമാസത്തിലാണ് കുടുംബക്ഷേത്രമാണ് ശക്തിപോതി സുടലൈ മാട ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും ആചാരം നടക്കുന്നതത്. 

ആചാരങ്ങള്‍ക്ക് നേതത്വം നല്‍കുന്ന സാമിയാദികള്‍ എന്നറിയപ്പെടുന്ന സ്വാമിമാരാണ് മനുഷ്യ മാംസം ഭക്ഷിക്കുന്നത്. ശവശരീരത്തില്‍ നിന്ന് തല കൊണ്ടുവരുന്ന ചടങ്ങിന് വേട്ടയെന്നാണ് പറയുക. ഇതിനായി ഗ്രാമത്തിലെ ഏതെങ്കിലും ശ്മശാനത്തില്‍ പകുതി ദഹിപ്പിച്ച ശവശരീരം ഒരുക്കും. ഇതില്‍ നിന്നാണ് ഇവര്‍ ഭക്ഷിക്കാനുള്ള തല കൊണ്ടുവരിക. ഉത്സവത്തിന് അടുത്ത ദിവസങ്ങളില്‍ മരിച്ച ആരുടെയെങ്കിലും മൃതദേഹമാണ് ഇങ്ങനെ പകുതി ദഹിപ്പിച്ച് വേട്ടക്കായി സൂക്ഷിക്കുക. കൊണ്ടുവരുന്ന തലയടക്കമുള്ള ശരീരഭാഗങ്ങള്‍ ജനക്കൂട്ടത്തിന് മുന്നില്‍വെച്ച് ഭക്ഷിച്ചാണ് സ്വാമിയാട്ടം എന്ന ചടങ്ങ് അവസാനിപ്പിക്കുക. ആചാരത്തിന്റെ ഭാഗമായി മനുഷ്യമാംസം ഭക്ഷിക്കുന്നുവെന്ന വാര്‍ത്ത തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. 

വെള്ളിയാഴ്ച നടന്ന ചടങ്ങ് ചിലര്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചതോടെയാണ് പുറംലോകമറിഞ്ഞത്. ചര്‍ച്ചയായതോടെ അധികൃതരുടെ പരാതിയില്‍ നാല് സ്വാമിമാരടക്കം 10 പേര്‍ക്കെതിരെ പാവൂര്‍സത്രം പൊലീസ് കേസെടുക്കുകയും ചെയ്തു. പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!