
ചെന്നൈ: സംവിധായകന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച ദേശീയ പുരസ്കാരം തിരികെ നൽകി കള്ളൻ. തമിഴ് സംവിധായകൻ എം. മണികണ്ഠൻ്റെ മധുര ഉസലംപട്ടിയിലെ വീട്ടിൽ നിന്ന് മോഷ്ടിച്ച മെഡലുകളാണ് കള്ളൻ തിരികെ നൽകിയത്. മെഡലുകളും മാപ്പപേക്ഷിച്ചു കൊണ്ടുള്ള കുറിപ്പും ഒരു പോളിത്തീൻ ബാഗിലാക്കി വീടിന് മുന്നിൽ വയ്ക്കുകയായിരുന്നു. താങ്കളുടെ കഠിനാദ്ധ്വാനത്തിൻ്റെ പ്രതിഫലം തിരിച്ചേൽപ്പിക്കുന്നു എന്നാണ് കുറിപ്പിലുള്ളത്.
മെഡലും സ്വർണ്ണവും വീട്ടിൽ നിന്ന് മോഷണം പോയതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയ സംഭവം അരങ്ങേറിയത്. അതേസമയം വീട്ടിൽ നിന്ന് മോഷ്ടിച്ച 15 പവൻ സ്വർണാഭരണം, ഒരു ലക്ഷം രൂപ എന്നിവയെ കുറിച്ച് പരാമർശമില്ല. കാക്കാ മുട്ടൈ, കടൈസി വ്യവസായി എന്നീ ചിത്രങ്ങൾക്കാണ് മണികണ്ഠൻ ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. ഈ പുരസ്കാര മെഡലുകളാണ് കള്ളൻ തിരികെയേൽപ്പിച്ചത്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam