
ദില്ലി: പാക് പ്രകോപനത്തിന്‍റെ സാഹചര്യത്തിൽ അതിര്‍ത്തിയിൽ അതീവ ജാഗ്രത. സ്ഥിതിഗതികൾ വിലയിരുത്താൻ അഭ്യന്തരമന്ത്രി രാജ്നാഥ് സിംങും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരമനും ഉന്നതതല യോഗം വിളിച്ചു. മൂന്ന് സൈനിക മേധാവികളുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമൻ ചര്‍ച്ച നടത്തി. വൈകീട്ട് പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ സ്വീകരിക്കേണ്ട നിലപാടും ചര്‍ച്ചയായെന്നാണ് വിവരം.
അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ തലവൻമാരും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംങിന്‍റെ കൂടിക്കാഴ്ച. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണെന്നാണ് യോഗത്തിൽ സേനാമേധാവികൾ വ്യക്തമാക്കിയതെന്നാണ് വിവരം
പാക് പ്രകോപനത്തിന് ശേഷം ഇന്നലെ രാത്രി പ്രധാനമന്ത്രി സേനാമേധാവികളുമായി ഒന്നരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam