അവരുടെ ഓരോ നീക്കങ്ങളും എഎപിയെ ഭരണത്തിൽ നിന്നും നീക്കം ചെയ്യുവാനായിരുന്നു'- സൗരഭ് ഭരദ്വാജ്

Published : Feb 08, 2025, 10:26 AM IST
അവരുടെ ഓരോ നീക്കങ്ങളും എഎപിയെ ഭരണത്തിൽ നിന്നും നീക്കം ചെയ്യുവാനായിരുന്നു'- സൗരഭ് ഭരദ്വാജ്

Synopsis

നാലാം തവണയും അരവിന്ദ് കെജ്‌രിവാൾ തന്നെ ദില്ലി മുഖ്യമന്ത്രിയാകുമെന്ന് എഎപി സ്ഥാനാർഥിയും ആരോഗ്യ മന്ത്രിയുമായ സൗരഭ് ഭരദ്വാജ്. ഓരോ നീക്കവും ഭരണത്തിൽ നിന്നും എഎപിയെ ഒഴിവാക്കാനുള്ളതായിരുന്നു എന്നും സൗരഭ് പറഞ്ഞു

ദില്ലി: നാലാം തവണയും അരവിന്ദ് കെജ്‌രിവാൾ തന്നെ ദില്ലി മുഖ്യമന്ത്രിയാകുമെന്ന് എഎപി സ്ഥാനാർഥിയും ആരോഗ്യ മന്ത്രിയുമായ സൗരഭ് ഭരദ്വാജ്. ഓരോ നീക്കവും ഭരണത്തിൽ നിന്നും എഎപിയെ ഒഴിവാക്കാനുള്ളതായിരുന്നു എന്നും സൗരഭ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണത്തിൽ ദിനത്തിൽ പ്രതികരിക്കുകയായിരുന്നു സൗരഭ്. പൊലീസ്, ഇഡി, സിബിഐ, ഇൻകം ടാക്സ്, ഇലക്ഷൻ കമ്മീഷൻ തുടങ്ങി എല്ലാ അധികാരങ്ങളും എഎപിക്ക് എതിരെ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളുടെ അനുഗ്രഹം എന്നും എഎപിക്ക് ഒപ്പമാണ്. ജനങ്ങൾ നാലാം തവണയും അരവിന്ദ് കെജ്‌രിവാളിനെ തന്നെ മുഖ്യമന്ത്രി ആക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി സൗരഭ് പറഞ്ഞു.

എഎപിക്ക് നല്ല ഭൂരിപക്ഷം കിട്ടുമെന്ന് ഞങ്ങൾക്ക് പല പ്രദേശങ്ങളിൽ നിന്നും വിവരങ്ങൾ ലഭിച്ചിരുന്നു. കുറഞ്ഞത് 40- 45 സീറ്റുകൾ കിട്ടും. വോട്ടെണ്ണൽ നടക്കുമ്പോൾ ജാഗ്രതയോടെ കാര്യങ്ങൾ നിരീക്ഷിക്കണമെന്ന് അദ്ദേഹം എഎപി പ്രവർത്തകരോട് പറഞ്ഞു. അതിനിടെ ഇതൊരു സാധാരണ തെരഞ്ഞെടുപ്പ് അല്ലെന്നാണ് മുഖ്യമന്ത്രി ആതിഷി പറഞ്ഞത്. മത്സരം നടക്കുന്നത് നല്ലതും ചീത്തയും തമ്മിലാണ്. എഎപി തന്നെ ഇക്കുറിയും അധികാരത്തിൽ വരുമെന്നും ആതിഷി പറഞ്ഞു. അതേസമയം ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരഗമിക്കുകയാണ്. ആദ്യ ലീഡ് ബിജെപിക്കായിരുന്നുവെങ്കിലും മിനിറ്റുകള്‍ കൊണ്ട് തന്നെ ആം ആദ്മിയും ബിജെപിയും ഒപ്പത്തിനൊപ്പം എന്ന നിലയിലെത്തി. 11 മണിയോടെ രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ചിത്രമുണ്ടാകും എന്നാണ് പ്രതീക്ഷ. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രം​ഗത്തുള്ളത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തിലാണ് ബി ജെ പി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന എ എ പി പ്രതീക്ഷ കൈവിട്ടിട്ടില്ല. കോൺ​ഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിർണായകമാകും.

തലസ്ഥാനത്ത് വിജയാഘോഷം തുടങ്ങി ബിജെപി, മുഖ്യമന്ത്രിയാരെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ദില്ലി അധ്യക്ഷൻ

PREV
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു