മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച തിരുമാളവവൻ എംപിയെ അറസ്റ്റ് ചെയ്തു

By Web TeamFirst Published Oct 25, 2020, 1:31 PM IST
Highlights

സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാളവവന്‍റെ  പ്രസംഗം.

ചെന്നൈ: മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ലോക്സഭ എംപിയും വി.സി.കെ നേതാവുമായ തിരുമാളവവനെതിരെ കേസെടുത്തു. ബിജെപി തമിഴ്നാട് ഘടകത്തിന്‍റെ പരാതിയിലാണ് ചെന്നൈ പൊലീസ് കേസെടുത്തത്.  

സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാളവവന്‍റെ  പ്രസംഗം. സാമുദായിക സംഘര്‍ഷത്തിന് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. എന്നാല്‍ തിരുമാവളവനെതിരായ കേസ് പിന്‍വലിക്കണമെന്ന് സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. 

തിരുമാളവവന് പിന്തുണയുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, ജിഗ്നേഷ് മേവാനി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. സ്ത്രീകളെ അപമാനിക്കുന്നതാണ് തിരുമാവളവന്‍റെ പ്രസ്താവനയെന്ന് ബിജെപി നേതാവ് ഖുശ്ബു ആരോപിച്ചു.

click me!