
ദില്ലി: അതിതീവ്ര വൈറസ് ബാധ തടയുന്നതിന്‍റെ ഭാഗമായി മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ യാത്രാവിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലവും കൊവിഡ് രോഗിയല്ലെന്ന സ്വയം സാക്ഷ്യപത്രവും സമർപ്പിക്കണം. ജനുവരി 8 നും 30 നും ഇടയിൽ ബ്രിട്ടണിൽ നിന്ന് വരുന്ന യാത്രക്കാർ 72 മണിക്കൂർ മുൻപ് www.newdelhiairport.in എന്ന ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയണം.
യാത്രക്കാരുടെ കയ്യിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണമെന്നും നിർദേശം. എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആർടി - പിസിആർ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. വിമാനത്താവളങ്ങൾക്ക് സമീപം ക്വാറന്‍റീന്‍ സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാരുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam