'രാമനെ മറക്കുന്നവർക്ക് തിരിച്ചടികളുണ്ടാകും, യോഗി ആദിത്യനാഥിൻ്റ പരിശ്രമമാണ് വിജയം കാണുന്നത്, അതിയായ സന്തോഷം'

Published : Jan 22, 2024, 07:29 AM ISTUpdated : Jan 22, 2024, 11:22 AM IST
'രാമനെ മറക്കുന്നവർക്ക് തിരിച്ചടികളുണ്ടാകും, യോഗി ആദിത്യനാഥിൻ്റ പരിശ്രമമാണ് വിജയം കാണുന്നത്, അതിയായ സന്തോഷം'

Synopsis

വിഗ്രഹത്തിൻ്റെ ഫോട്ടോ ചോരാൻ പാടില്ലായിരുന്നു എന്നും  ശിൽപികളിൽ നിന്ന് ചോർന്നതാകാമെന്നും സത്യേന്ദ്രദാസ് അഭിപ്രായപ്പെട്ടു. 

ദില്ലി: രാമനെ മറക്കുന്നവർക്ക് തിരിച്ചടികളുണ്ടാകുമെന്ന് അയോധ്യ ക്ഷേത്രം മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ് ഏഷ്യാനെറ്റ് ന്യൂസിനോട്. രാമക്ഷേത്രം യഥാർത്ഥ്യമായതിൽ അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ ആചാര്യ സത്യേന്ദ്രദാസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റ പരിശ്രമമാണ് വിജയം കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു.

കല്യാൺ സിംഗടക്കമുള്ള മുൻ മുഖ്യമന്ത്രിമാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും യോഗി ചെയ്തത് പോലെ ആർക്കും ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷ്ഠയിൽ നിന്ന് പ്രതിപക്ഷ പാർട്ടികൾ വിട്ടുനിൽക്കുന്നതിൻ്റെ കാരണം എല്ലാവർക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു.  വിഗ്രഹത്തിൻ്റെ ഫോട്ടോ ചോരാൻ പാടില്ലായിരുന്നു എന്നും  ശിൽപികളിൽ നിന്ന് ചോർന്നതാകാമെന്നും സത്യേന്ദ്രദാസ് അഭിപ്രായപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ