തീരത്തൊരു അത്ഭുതക്കാഴ്ച! മൂന്ന് ലക്ഷത്തോളം ഒലിവ് റിഡ്‌ലി കടലാമകൾ കൂടൊരുക്കാൻ കൂട്ടമായെത്തി

Published : Feb 22, 2025, 04:26 AM IST
തീരത്തൊരു അത്ഭുതക്കാഴ്ച! മൂന്ന് ലക്ഷത്തോളം ഒലിവ് റിഡ്‌ലി കടലാമകൾ കൂടൊരുക്കാൻ കൂട്ടമായെത്തി

Synopsis

ഈ വർഷത്തെ കൂടൊരുക്കൽ പകൽ സമയത്താണ് നടക്കുന്നത് എന്നത് ഒരു അപൂർവതയാണ്.

ഭുവനേശ്വർ: ഒഡീഷയുടെ കടൽ തീരത്ത് വീണ്ടും അത്ഭുതം. മൂന്ന് ലക്ഷത്തോളം ഒലിവ് റിഡ്‌ലി കടലാമകൾ പ്രജനനത്തിനായി തീരത്തെത്തി. സമുദ്ര ആവാസ വ്യവസ്ഥയെ പരിപാലിക്കുന്നതിൽ ഒലിവ് റിഡ്‌ലി കടലാമകൾക്ക് സുപ്രധാന പങ്കുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു കടലാമകൾ കടൽത്തീരത്ത് ഇറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പങ്കുവച്ചു.

"പ്രകൃതിയൊരുക്കുന്ന ദൃശ്യവിസ്മയം ഒഡിഷയിൽ വിരിയുകയാണ്. ഏകദേശം 3 ലക്ഷം ഒലിവ് റിഡ്‌ലി കടലാമകൾ കൂടൊരുക്കാൻ കൂട്ടമായി എത്തി. ഈ വർഷത്തെ കൂടൊരുക്കൽ പകൽ സമയത്താണ് എന്നതാണ് അപൂർവ്വത. ഈ കടലാമകൾ സമുദ്ര ആവാസ വ്യവസ്ഥയെ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ആരോഗ്യകരമായ വാസസ്ഥലത്തിന്‍റെ അടയാളമാണ് ഇവയുടെ തിരിച്ചുവരവ്"- സുപ്രിയ സാഹു ദൃശ്യം പങ്കുവച്ച് കുറിച്ചു.

ഒലിവ് റിഡ്‌ലി ആമകളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രകൃതിയുടെ വിസ്മയം അവസാനിക്കുന്നില്ലെന്നാണ് ഒരു കമന്‍റ്. ഇത്രയധികം ആമകൾ ഒരേസമയം കൂടുണ്ടാക്കുന്നതിന് സാക്ഷ്യം വഹിക്കുന്നത് അവിശ്വസനീയമായ കാഴ്ചയെന്ന് മറ്റൊരാൾ. പ്രകൃതി സംരക്ഷണ ശ്രമങ്ങൾ ഫലം കാണുന്നു എന്നതിന്‍റെ തെളിവാണിതെന്ന് മറ്റൊരു കമന്‍റ്. ഈ ആമകളും അവയുടെ മുട്ടകളും വേട്ടക്കാരിൽ നിന്നും സുരക്ഷിതമായിരിക്കട്ടെ എന്നും വീഡിയോയ്ക്ക് താഴെ കമന്‍റുകൾ കാണാം.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടുകളിൽ മിന്നൽ പരിശോധന, നിയമലംഘനം നടത്തിയ യാനങ്ങൾക്ക്‌ പിഴ ചുമത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം