
ഹൈദരാബാദ്: തൊഴിൽരഹിതരായ ദമ്പതികൾ നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. ഹൈദരാബാദിന് സമീപത്തെ വാരസിംഗുഡയിലാണ് ദാരുണ സംഭവം. വെള്ളിയാഴ്ച രാവിലെ ഗംഗാപുത്ര കോളനിയിലെ വീടിന്റെ വാതിൽ ബലമായി കുത്തിത്തുറന്ന് അകത്ത് കടന്നപ്പോഴാണൻ് സംഭവം കണ്ടത്. കെ സായ് കൃഷ്ണ (35), ഭാര്യ ചിത്രലേഖ (30), മകൾ തേജസ്വിനി എന്നിവരെയാണ് പൊലീസ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അൽക്കാർ വാതിലിൽ മുട്ടി വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് വീട്ടുടമ പൊലീസിനെ വിളിക്കുകയായിരുന്നു.
മൂന്ന് പേരുടെ പേരുകൾ ചുവരിൽ എഴുതിയ ശേഷമായിരുന്നു ആത്മഹത്യ. അതേസമയം, മരണത്തിന് കാരണമൊന്നും വ്യക്തമാക്കിയില്ല. ചിത്രലേഖ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്ത് സയൻസ് എക്‌സിബിഷൻ നടത്തിയ സംഘത്തിലെ ജീവനക്കാരുടെ പേരുകളാണ് എഴുതിവെച്ചതെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണ അടുത്ത കാലം വരെ ഒരു ക്യാബ് ഡ്രൈവറായി ജോലി ചെയ്തു. ദമ്പതികൾ കുറച്ചുകാലമായി തൊഴിൽരഹിതരാണ്. സാമ്പത്തിക കാരണമാണ് അവരുടെ കടുത്ത തീരുമാനത്തിന് പിന്നിലെ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി, ടിവിയിൽ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം ശല്യപ്പെടുത്തുന്നതിനാൽ വീട്ടുടമ ദമ്പതികളെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വെള്ളിയാഴ്‌ച രാവിലെയും ടിവി ശബ്‌ദം കേട്ടു. മൊബൈലിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് എത്തിയാണ് വാതിൽ ബലമായി തുറന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam