രണ്ട് ദിവസത്തിനിടെ ഹാക്ക് ചെയ്യപ്പെട്ടത് മൂന്ന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Published : Apr 10, 2022, 10:27 AM IST
രണ്ട് ദിവസത്തിനിടെ ഹാക്ക് ചെയ്യപ്പെട്ടത് മൂന്ന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Synopsis

ഇന്ന് രാവിലെ യുജിസിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. നിരവധി തെറ്റായ സന്ദേശങ്ങൾ അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്തു. യോഗി ആദിത്യനാഥിന്റെ അക്കൗണ്ട് ചെയ്തത് പോലെ പ്രൊഫൈൽ പിക്ചർ മാറ്റി കാർട്ടൂൺ ചിത്രമാക്കി മാറ്റി. 

ദില്ലി: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ (Twitter) അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ യുജിസിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്കർമാർ കൈക്കലാക്കി. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അക്കൗണ്ടും നേരത്തെ ഹാക്ക് ചെയ്തിരുന്നു. ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇന്നലെയും ഇന്നുമായി മൂന്ന് പ്രധാനപ്പെട്ട ട്വിറ്റർ അക്കൗണ്ടുകളാണ് സമാന രീതിയിൽ ഹാക്ക് ചെയ്യപ്പെട്ടത്. ആദ്യം ഹാക്ക് ചെയ്യപ്പെട്ടത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക അക്കൗണ്ട്. പുലർച്ചയോടെ അക്കൗണ്ടിന്റെ നിയന്ത്രണം കൈക്കലാക്കിയ ഹാക്കർമാർ പ്രൊഫൈൽ ചിത്രം മാറ്റി കാർട്ടൂൺ കഥാപാത്രത്തിന്റെ ചിത്രം പകരം വച്ചു. നാല് മണിക്കൂറോളം നേരം അക്കൗണ്ട് ഹാക്കർമാരുടെ കയ്യിലായിരുന്നു. നിരവധി ട്വീറ്റുകൾ ആ അക്കൗണ്ടിൽ നിന്ന് പങ്കുവയ്ക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ടോടെ കാലാവസ്ഥ വകുപ്പിന്റെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടത് വൈകിട്ട് അഞ്ച് മണിയോടെയാണ്  പ്രശ്നം വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത് രാത്രി പതിനൊന്ന് മണിയോടെ മാത്രമാണ് അക്കൗണ്ട് നിയന്ത്രണം തിരിച്ചെടുക്കാനായത്.

അതിനെല്ലാം ശേഷം ഇന്ന് രാവിലെ യുജിസിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. നിരവധി തെറ്റായ സന്ദേശങ്ങൾ അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്തു. യോഗി ആദിത്യനാഥിന്റെ അക്കൗണ്ട് ചെയ്തത് പോലെ പ്രൊഫൈൽ പിക്ചർ മാറ്റി കാർട്ടൂൺ ചിത്രമാക്കി മാറ്റി. 

മൂന്ന് അക്കൗണ്ടുകളും ഹാക്ക് ചെയ്തത് ഒരേ സംഘമാണോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. യുപി സർക്കാർ സ്വന്തം നിലയ്ക്കും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുടെ അക്കൗണ്ട് സമാന രീതിയിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അന്നത്തെ അന്വേഷണത്തിന്റെ ഫലമെന്തായിരുന്നുവെന്ന് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊലപാതകത്തിൻ്റെ കാരണം അവ്യക്തം; ബിജെപി നേതാവിൻ്റെ ബന്ധുവായ 17കാരനെ കുത്തി കൊലപ്പെടുത്തി; പ്രതിയെ തിരഞ്ഞ് പഞ്ചാബ് പൊലീസ്
എട്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു, ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടി; ഫിറോസാബാദിൽ പത്താം ക്ലാസുകാരൻ അറസ്റ്റിൽ