
ദില്ലി : സ്ത്രീധന പീഡനത്തെ (dowry)തുടർന്ന് ജയ്പൂരിൽ മരണം. ജയ്പൂരിൽ മൂന്ന് സഹോദരിമാരും രണ്ട് കുട്ടികളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി(found dead).കലു മീനാ , മംമ്ത മീനാ , കമലേഷ് മീന എന്നിവരാണ് മരിച്ച സ്ത്രീകൾ . ഇവരിൽ രണ്ടു സ്ത്രീകൾ ഗർഭിണികൾ ആണ്. സഹോദരിമാരായ ഇവർ ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങളാണ് വിവാഹം കഴിച്ചത്. മരണം സ്ത്രീധന പീഡനം കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
രാജസ്ഥാനിൽ ദളിത് തൊഴിലാളിയെ കാലി തൊഴുത്തിൽ ചങ്ങലക്കിട്ടു മർദിച്ചു
രാജസ്ഥാനിൽ ദളിത് തൊഴിലാളിക്ക് മർദനം.കാലി തൊഴുത്തിൽ ചങ്ങലക്കിട്ടായിരുന്നു മർദനം. ലോൺ തിരിച്ചടക്കാത്തതിനെ തുടർന്നായിരുന്നു മർദനം. ആറ് പേർക്കെതിരെ കേസ് എടുത്തതായി പൊലീസ്