സെല്‍ഫിയെടുക്കവേ ട്രെയിന്‍ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് ചാടി, പിന്നെ സംഭവിച്ചത്

Published : May 01, 2019, 07:13 PM IST
സെല്‍ഫിയെടുക്കവേ ട്രെയിന്‍ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് ചാടി, പിന്നെ സംഭവിച്ചത്

Synopsis

സെല്‍ഫിയെടുക്കവേ ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ രക്ഷപ്പെടാനായി അടുത്ത ട്രാക്കിലേക്ക് ചാടിയെങ്കിലും കുട്ടികളെ കാത്തിരുന്നത് വന്‍ദുരന്തമായിരുന്നു.  

ദില്ലി: സെല്‍ഫിയെടുക്കവേ ട്രെയിന്‍ വരുന്നത് കണ്ട പരിഭ്രാന്തിയില്‍ അടുത്ത ട്രാക്കിലേക്ക് ചാടിയ മൂന്ന് കുട്ടികള്‍ ട്രെയിനിടിച്ച് മരിച്ചു. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. ഒരു കല്ല്യാണത്തില്‍ പങ്കെടുക്കാനായി പാനിപത്തിലെത്തിയതായിരുന്നു ഇവര്‍.   സെല്‍ഫിയെടുക്കവേ ട്രെയിന്‍ വരുന്നത് കണ്ടതോടെ കുട്ടികള്‍ അടുത്ത ട്രാക്കിലേക്ക് ചാടി. എന്നാല്‍ അവരെ കാത്തിരുന്നത് വന്‍ ദുരന്തമായിരുന്നു.

അതേസമയം രക്ഷപ്പെടാനായി ചാടിയ ട്രാക്കില്‍  ട്രെയിന്‍ വരുന്നുണ്ടായിരുന്നു.  ഇത് ശ്രദ്ധിക്കാതെയാണ് മൂന്നുപേരും ട്രാക്കിലേക്ക് ചാടിയത്. എന്നാല്‍ ഇവരുടെ കൂടെയുണ്ടായിരുന്ന നാലമത്തെയാള്‍ എതിര്‍വശത്തെ ട്രാക്കിലേക്ക് ചാടി രക്ഷപ്പെട്ടു. പത്തൊമ്പതും പതിനെട്ടും വയസായ കുട്ടികളാണ് മരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്നാട്ടിൽ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി വിജയ്ക്ക് ആഭ്യന്തരം, കെ എ സെങ്കോട്ടയ്യൻ ധന വകുപ്പ് കൈകാര്യം ചെയ്യും
വീണ്ടും വീണ്ടും അമ്പരപ്പിച്ച് വിജയ്, മുഖ്യമന്ത്രി കസേരയിലെ 'വെള്ള ടവ്വൽ' ഒഴിവാക്കി, മാറ്റത്തിന് പിന്നിൽ കൗമാര പരിസ്ഥിതി പ്രവർത്തകയുടെ അഭ്യർത്ഥന