മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു; 20കാരൻ അറസ്റ്റിൽ

Published : Nov 26, 2023, 03:06 PM ISTUpdated : Nov 26, 2023, 03:56 PM IST
മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു; 20കാരൻ അറസ്റ്റിൽ

Synopsis

രാത്രി ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ 20കാരൻ അറസ്റ്റിലാവുകയായിരുന്നു. 

പാറ്റ്ന: ബീഹാറിലെ മുസഫര്‍പൂറില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഇരുപതുകാരനായ ലാല്‍ ബാബു എന്നയാള് പിടിയിലായി.

വെള്ളിയാഴ്ച്ച് രക്ഷിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടില്‍ പോയതായിരുന്നു കുട്ടി. വൈകുന്നേരം കളിക്കാനെന്നു പറഞ്ഞ് കുട്ടിയെ കൊണ്ടു പോയ പ്രതി കുട്ടിയെ തിരിച്ചെത്തിച്ചു. എന്നാൽ രാത്രി പത്തു മണിയോടെ രക്ഷിതാക്കള് അറിയാതെ കുട്ടിയുമായി ഇയാൾ കടന്നുകളയുകയായിരുന്നു. കുട്ടിയെ കാണാതായതോടെ  ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ  ലാല്‍ ബാബുവിന്റെ ഫോണിലേക്ക് തുടർച്ചയായി വിളിച്ചെങ്കിലും ഫോണെടുത്തിരുന്നില്ല. ഇതോടെ മണിക്കൂറുകൾക്കകം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധു വീട്ടിൽ നിന്നും 200 മീറ്റർ അകലെ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ബാഗിൽ മിഠായി കുപ്പികളിലൊളിപ്പിച്ച് കഞ്ചാവ്, തിരുവനന്തപുരത്ത് പ്ലസ്‌ടു വിദ്യാർത്ഥി പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം
പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസഭയിൽ അത്യസാധാരണ സംഭവം; കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിലെത്തിയില്ല