താമരക്ക് ദേശീയ പുഷ്‌പം പദവി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ

By Web TeamFirst Published Jul 10, 2019, 5:31 PM IST
Highlights

മയിലിനെ ദേശീയ പക്ഷിയായും കടുവയെ ദേശീയ മൃഗമായും അംഗീകരിച്ച് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി

ദില്ലി: രാജ്യത്ത് ഇതുവരെ ഒരു പൂവിനെയും ദേശീയ പുഷ്‌പമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വകുപ്പ്. അതേസമയം കടുവയെ ദേശീയ മൃഗമായും മയിലിനെ ദേശീയ പക്ഷിയായും അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകി.

ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യക്ക് വേണ്ടി വിവരാവകാശ  നിയമപ്രകാരം ഐശ്യര്യ പരാശരാണ് ദേശീയ പുഷ്പം ഏതെന്ന് ചോദിച്ചത്. താമരയ്ക്ക് ദേശീയ പുഷ്‌പം എന്ന പദവി നൽകിയിട്ടുണ്ടോയെന്നായിരുന്നു ചോദ്യം. രാജ്യസഭയിലും വകുപ്പ് മന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം പറഞ്ഞു. മയിലിനെ ദേശീയ പക്ഷിയായും കടുവയെ ദേശീയ മൃഗമായും അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് 2011 ലാണെന്നും മന്ത്രി പറഞ്ഞു.

click me!