പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വാക്സീന്‍ ഉത്സവത്തിന് ഇന്ന് തുടക്കമാകും

By Web TeamFirst Published Apr 11, 2021, 6:53 AM IST
Highlights

അര്‍ഹരായ കൂടുതല്‍ പേരിലേക്ക് വാക്സീന്‍ എത്തിക്കാന്‍ വാര്‍ഡ് തലം മുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് ഒന്നര ലക്ഷം പിന്നിട്ടേക്കും. കഴിഞ്ഞ ആറ് ദിവസങ്ങളായി പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. രാജ്യത്ത് പത്ത് കോടിയിലേറെ പേര്‍ക്ക് ഇതിനോടകം വാക്സീന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വാക്സീന്‍ ഉത്സവത്തിന് ഇന്ന് തുടക്കമാകും. 

അര്‍ഹരായ കൂടുതല്‍ പേരിലേക്ക് വാക്സീന്‍ എത്തിക്കാന്‍ വാര്‍ഡ് തലം മുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ള ജീവനക്കാര്‍ക്ക് തൊഴിലിടങ്ങളിലും ഇന്ന് മുതല്‍ വാക്സീന്‍ നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്. 

മരുന്നിന് ക്ഷാമം നേരിടുന്നതിനാല്‍ പല സംസ്ഥാനങ്ങളും ബുധനാഴ്ച വരെ നീളുന്ന വാക്സീന്‍ ഉത്സവം നടത്താനാകുമോയെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്.രോഗ വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ച സര്‍വ്വ കക്ഷി യോഗം ഇന്ന് നടക്കും. 

click me!