'മമതാ ബാനര്‍ജിയെ വധിക്കാൻ ഗൂഢാലോചന നടത്താനും സാധ്യത', ബിജെപിക്കെതിരെ ബംഗാളിലെ മന്ത്രി

Published : Dec 13, 2020, 08:00 AM ISTUpdated : Dec 13, 2020, 08:02 AM IST
'മമതാ ബാനര്‍ജിയെ വധിക്കാൻ ഗൂഢാലോചന നടത്താനും സാധ്യത', ബിജെപിക്കെതിരെ ബംഗാളിലെ മന്ത്രി

Synopsis

ബംഗാളിലെ സമാധാനം തകർക്കാനാണ് ബിജെപി ശ്രമം. ജെപി നദ്ദയുടെ കാറിന് നേരെയുണ്ടായ ആക്രമണം ബിജെപിയുടെ ഗൂഢാലോചനയാണ്. ഇക്കാര്യം അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും മന്ത്രി.

ബംഗാൾ: ഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനായില്ലെങ്കില്‍ മമതാ ബാനര്‍ജിയെ വധിക്കാൻ ബിജെപി ഗൂഡാലോചന നടത്താനിടയുണ്ടെന്ന് ബംഗാളിലെ മന്ത്രി സുബ്രത മുഖർജി. ബംഗാളിലെ സമാധാനം തകർക്കാനാണ് ബിജെപി ശ്രമം. ജെപി നദ്ദയുടെ കാറിന് നേരെയുണ്ടായ ആക്രമണം ബിജെപിയുടെ ഗൂഢാലോചനയാണ്. ഇക്കാര്യം അന്വേഷണത്തിലൂടെ പുറത്തുവരും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ രാഷ്ട്രീയം വിടാനും താൻ ഒരുക്കമാണെന്നും സുബ്രത മുഖർജി പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനിടെ പശ്ചിമ ബംഗാളിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായിരുന്നു. പിന്നാലെ മമതാ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. സുരക്ഷ വീഴച്ചയുണ്ടായെന്നും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നുമാണ് ബിജെപി ആരോപണം. എന്നാൽ ആക്രമണം ബിജെപി സൃഷ്ടിയാണെന്നാണ് തൃണമൂൽ കോൺഗ്രസ് മന്ത്രിമാരടക്കം പ്രതികരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഇന്ത്യ; പ്രസ്താവന അംഗീകരിക്കാതെ ബംഗ്ലാദേശ്