'മന്ത്രിക്കൊപ്പം ഫോട്ടോയെടുത്താൽ പാർട്ടിക്കാരനാകില്ല'; നിയമസഭയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് സ്റ്റാലിൻ

Published : Jan 08, 2025, 02:25 PM IST
'മന്ത്രിക്കൊപ്പം ഫോട്ടോയെടുത്താൽ പാർട്ടിക്കാരനാകില്ല'; നിയമസഭയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് സ്റ്റാലിൻ

Synopsis

ഏതെങ്കിലും മന്ത്രിക്കൊപ്പം പ്രതി ഫോട്ടോ എടുത്താൽ ഡിഎംകെക്കാരൻ ആകില്ല. കേസിൽ ഉൾപെട്ടെന്ന് പറയപ്പെടുന്ന  സാർ ആരാണ് എന്ന് അറിയാമെങ്കിൽ എഐഎഡിഎംകെ കോടതിയിൽ വ്യക്തമാക്കണം.

ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ സർക്കാരിനെ പ്രതിരോധിച്ചും പ്രതിപക്ഷമായ എഐഎഡിഎംകെയെ കടന്നാക്രമിച്ചും നിയമസഭയിൽ വിശദമായ പ്രസ്താവനയുമായി മുഖ്യമന്ത്രി സ്റ്റാലിൻ. അറസ്റ്റിലായ പ്രതി ജ്ഞാനശേഖരൻ ഡിഎംകെ പ്രവർത്തകൻ അല്ല. ഒരുപക്ഷേ അനുഭാവി ആയിരിക്കാം. ഏതെങ്കിലും മന്ത്രിക്കൊപ്പം പ്രതി ഫോട്ടോ എടുത്താൽ ഡിഎംകെക്കാരൻ ആകില്ല. കേസിൽ ഉൾപെട്ടെന്ന് പറയപ്പെടുന്ന  സാർ ആരാണ് എന്ന് അറിയാമെങ്കിൽ എഐഎഡിഎംകെ കോടതിയിൽ വ്യക്തമാക്കണം.

എസ്ഐടി അന്വേഷണത്തിൽ കൂടുതൽ പ്രതികളെ കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു. 2019ലെ പൊള്ളാച്ചി കേസ് പരാമർശിച്ച് എഐഎഡിഎംകെയെ കടന്നാക്രമിച്ച സ്റ്റാലിൻ, കറുത്ത ബാഡ്ജ് ധരിച്ച് സഭയിൽ ഇരിക്കാൻ നാണമുണ്ടോയെന്നും ചോദിച്ചു. സ്റ്റാലിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എഐഎഡിഎംകെ സഭയിൽ നിന്നിറങ്ങിപ്പോയി. 

Asianet News Live
 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'