കണ്ണീരോർമ്മയായി വന്ദന, ഇമ്രാന് ആശ്വാസം, സ്വവർ​ഗ വിവാഹത്തിൽ വിധിക്കായി കാത്തിരിപ്പ് -അറിയാം പത്ത് വാർത്തകൾ

Published : May 11, 2023, 08:27 PM ISTUpdated : May 11, 2023, 08:29 PM IST
കണ്ണീരോർമ്മയായി വന്ദന,  ഇമ്രാന് ആശ്വാസം, സ്വവർ​ഗ വിവാഹത്തിൽ വിധിക്കായി കാത്തിരിപ്പ് -അറിയാം  പത്ത് വാർത്തകൾ

Synopsis

ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാർത്തകൾ

1- ഇമ്രാൻ ഖാന് ആശ്വാസം, അറസ്റ്റ് റദ്ദാക്കി പാക് സുപ്രീം കോടതി; മോചിപ്പിക്കാൻ ഉത്തരവിട്ടു

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാക് സുപ്രീം കോടതി വ്യക്തമാക്കി. ഇമ്രാന് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത രീതിയിലാണ് സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.

2- സ്വവർ​ഗ വിവാഹങ്ങളുടെ നിയമസാധുത; കേസ് വിധി പറയാൻ മാറ്റി, ഹർജികളിൽ വാദം പൂർത്തിയായി

സ്വവർഗ വിവാഹങ്ങളുടെ നിയമസാധുത തേടിയുള്ള ഹർജികൾ വിധി പറയാൻ മാറ്റി. ഭരണഘടന ബെഞ്ച് വാദം പൂർത്തിയാക്കി. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. സ്വവർഗ്ഗ പങ്കാളികൾക്ക് ചില ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു

3- ആശുപത്രി സംരക്ഷണ നിയമം: അടുത്ത മന്ത്രിസഭായോഗം ഓർഡിനൻസ് ഇറക്കും, പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്പോസ്റ്റ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊലപ്പെട്ടതിന്‍റെയും വർദ്ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളുടേയും പശ്ചാത്തലത്തിൽ ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് മന്ത്രിസഭായോഗം ഓർഡിനൻസ് ഇറക്കും

4- കണ്ണീരോർമ്മയായി ഡോ. വന്ദന; മുട്ടുചിറയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി; വിടചൊല്ലി നാടും കുടുംബവും

ഡോക്ടർ വന്ദനയെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അർപ്പിക്കാനും ആയിരങ്ങളാണ് കോട്ടയം മുട്ടുചിറയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. കണ്ണ് നിറഞ്ഞ്, വിങ്ങിപ്പൊട്ടി ഒരു നാട് മുഴുവൻ‌ ഡോക്ടർ വന്ദനക്ക് യാത്രാമൊഴി നൽകി

5- നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് ചികിത്സക്കെത്തിച്ചയാൾ അക്രമാസക്തനായി, ഒടുവിൽ കെട്ടിയിട്ട് ചികിത്സ

പൊലീസ് ചികിത്സക്കെത്തിച്ച ആൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ അക്രമാസക്തനായി. മദ്യപിച്ചു അടിപിടി ഉണ്ടായപ്പോൾ ചികിത്സക്ക് എത്തിച്ചയാളാണ് അക്രമാസക്തനായത്. തുടർന്ന് കെട്ടിയിട്ട് ചികിത്സ നൽകി. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് ആശുപത്രിയിൽ എത്തിച്ചത്.

6-ഡോക്ടർ വന്ദനയുടെ കൊലപാതകം: പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേ? വിമർശനവുമായി ഹൈക്കോടതി

ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു.

7- മഹാരാഷ്ട വിശ്വാസ വോട്ടെടുപ്പ്; ഷിന്‍ഡേ വിഭാഗത്തിന് ആശ്വാസം, ഗവര്‍ണര്‍ക്ക് പിഴവ് പറ്റിയെന്ന് സുപ്രീംകോടതി

മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡേ സർക്കാരിന് ആശ്വാസം. ഷിന്‍ഡേ സർക്കാരിന് അധികാരത്തിൽ തുടരാൻ തടസ്സമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉദ്ധവ് താക്കറെ സർക്കാരിനോട് വിശ്വാസ വോട്ടെപ്പിന് നിർദ്ദേശിച്ച ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമായിരുന്നെന്ന് ഭരണഘടന ബഞ്ച് വിധിച്ചു.

8- 'ഞാൻ ഒരു തരത്തിലുള്ള പിഴയും അടച്ചിട്ടില്ല', വാര്‍ത്തയ്‍ക്കെതിരെ പൃഥ്വിരാജ്

വിദേശത്ത് നിന്ന് കള്ളപ്പണ്ണം മലയാള സിനിമയിലേക്ക് ഒഴുകുന്നതിനെതിരെ ഇഡി നടപടി ശക്തമാക്കിയെന്നും നടൻ 25 കോടി രൂപ പിഴ അടച്ചുവെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിച്ച് പൃഥ്വിരാജ്. താൻ ഒരു തരത്തിലുമുള്ള പിഴ അടച്ചിട്ടില്ലെന്നും ഫേസ്‍ബുക്ക് കുറിപ്പിലൂടെ പൃഥ്വിരാജ് വ്യക്തമാക്കി.

9-നമ്മുടെ ഭരണ സംവിധാനങ്ങളും നടത്തിപ്പുകാരും എവിടെ ? പോയവർക്ക് പോയി; വിമർശിച്ച് മംമ്ത മോഹൻദാസ്

ഭരണാധികാരത്തിൽ ഇരിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത മോഹൻദാസ്. അധികാരികളുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരങ്ങളാണ് ഒരാഴ്ചയ്ക്കുള്ളിൽ നടന്ന വന്ദന ദാസിന്റെ കൊലപാതകവും താനൂർ ബോട്ടപകടവുമെന്ന് മംമ്ത പറയുന്നു

10- ഡോ. വന്ദന ദാസ് നീറുന്ന ഓർമ്മ, വീണാ ജോർജിനെതിരെയുള്ള കുപ്രചരണത്തിന് പിന്നിൽ ചില വക്രബുദ്ധികൾ: മന്ത്രി റിയാസ്

ഡോ. വന്ദന ദാസ് എന്നും നീറുന്ന ഓർമ്മയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുള്ള കുപ്രചരണത്തിന് പിന്നിൽ ചില വക്രബുദ്ധികളാണെന്നും കൊച്ചി വൈപ്പിനിലെ റോഡ് ഉദ്ഘാടന വേദിയിൽ മന്ത്രി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഇന്ത്യ; പ്രസ്താവന അംഗീകരിക്കാതെ ബംഗ്ലാദേശ്
'ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സഹായിക്കണം, ഇന്ത്യക്ക് ഇതിന് ബാധ്യതയുണ്ട്'; കേന്ദ്ര ഇടപെടൽ വേണമെന്ന് ആർഎസ്എസ് മേധാവി