
ബെംഗളുരു: ഐടി മേഖല നേരിടുന്ന കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ നേരിയ ഇളവുകള്‍ അനുവദിച്ചതോടെ ട്രാഫിക് ജാമില്‍ മുങ്ങി ഇലക്ട്രോണിക് സിറ്റി. കുറഞ്ഞ ആളുകളുമായി ഐടി കമ്പനികള്‍ക്കും നിര്‍മ്മാണ, കൊറിയര്‍ സ്ഥാപനങ്ങള്‍ക്കുമാണ് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചത്. കൊവിഡ് 19 റെഡ് സോണുകള്‍ക്ക് പുറമേയുള്ള മേഖലകള്‍ക്ക് മാത്രമായിരുന്നു ഇളവ് പ്രഖ്യാപിച്ചത്.
വ്യാഴാഴ്ച ഇളവുകള്‍ വന്നതോടെ നിരവധിയാളുകളാണ് വാഹനവുമായി നിരത്തുകളിലേക്ക് ഇറങ്ങിയത്. ഇതോടെ നഗരത്തില്‍ കനത്ത ട്രാഫിക് ബ്ലോക്ക് നേരിട്ടുവെന്നാണ് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങള്‍ നേരിടുന്ന വലിയ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തായിരുന്നു ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയതെന്നാണ് കര്‍ണാടക സെക്രട്ടറി ടി എം വിജയ് ഭാസ്കര്‍ ബുധനാഴ്ച പറഞ്ഞത്. ജില്ലാ ഭരണകൂടത്തിന്‍റെ കര്‍ശന മേല്‍നോട്ടത്തിലാവും ഇളവുകള്‍ നടപ്പിലാക്കുകയെന്നായിരുന്നു ചീഫ് സെക്രട്ടറി അറിയിച്ചത്. എന്നാല്‍ ഇളവുകള്‍ മറികടന്ന് നിരവധിയാളുകളാണ് റോഡിലിറങ്ങിയത്.
മുപ്പത്തിമൂന്ന് ശതമാനം ഹാജര്‍ നിലയോടെയായിരുന്നു ഐടി കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇളവുകളിലെ ആശയക്കുഴപ്പം നീക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam