ഒഡിഷ ട്രെയിൻ അപകടം ആദ്യത്തേതല്ല: രാജ്യം വിറങ്ങലിച്ച തീവണ്ടി ദുരന്തങ്ങൾ ഇവ

Published : Jun 03, 2023, 08:08 PM IST
ഒഡിഷ ട്രെയിൻ അപകടം ആദ്യത്തേതല്ല: രാജ്യം വിറങ്ങലിച്ച തീവണ്ടി ദുരന്തങ്ങൾ ഇവ

Synopsis

ഇതാദ്യമായല്ല രാജ്യത്ത് ട്രെയിൻ അപകടം നടക്കുന്നത്. രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്

ദില്ലി: ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ നടുക്കത്തിൽ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല. 288 പേരാണ് ഇന്നലെ നടന്ന അപകടത്തിൽ ഇതുവരെ മരണമടഞ്ഞത്. 56 പേർ ഇപ്പോഴും പരിക്കേറ്റ് അത്യാസന്ന നിലയിലാണ്. ഇവരടക്കം പുറമെ ആയിരത്തിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇതാദ്യമായല്ല രാജ്യത്ത് ട്രെയിൻ അപകടം നടക്കുന്നത്. രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 

1988 ജൂലൈ 8: കേരളത്തെ ദുരന്തക്കയത്തിലേക്ക് തള്ളിയിട്ട പെരുമൺ റെയിൽ ദുരന്തം നടന്നത് . അന്ന് 105 പേർ മരണമടഞ്ഞു.

1981 ജൂൺ 6: ബിഹാറിലെ ഭാഗമതി നദിയിലേക്ക് പാസഞ്ചർ ട്രെയിൻ മറിഞ്ഞു. എത്ര പേർ മരിച്ചുവെന്ന് ഇതുവരെ കൃത്യമായി കണക്കാക്കിയിട്ടില്ല. മരണസംഖ്യ 500 മുതൽ 800 വരെയെന്നാണ് കണക്ക്. അതിശക്തമായ മഴ, ചുഴലിക്കാറ്റ് എന്നിവയാണ് അപകടകാരണമായി പറയുന്നത്.

1995 ഓഗസ്റ്റ് 20:  ദില്ലിയിലേക്കുള്ള പുരുഷോത്തം എക്‌സ്പ്രസ് ഉത്തർപ്രദേശിലെ ഫിറോസാബാദിന് സമീപം നിർത്തിയിട്ട കാളിന്ദി എക്‌സ്പ്രസിലേക്ക് ഇടിച്ചുകയറി. രണ്ട് ട്രെയിനുകളിലുമായി 350 ലധികം പേർ അന്ന് മരണമടഞ്ഞു.

1999 ഓഗസ്റ് 2: അവധ് ആസാം എക്‌സ്പ്രസും ബ്രഹ്മപുത്ര മെയിലും കൂട്ടിയിടിച്ച് 268 മരണം

1998 നവംബർ 26: ഖന്ന റെയിൽ ദുരന്തത്തിൽ മരിച്ചത് 212 പേർ. ജമ്മു താവി - സീൽദ എക്‌സ്പ്രസ് ട്രെയിൻ പഞ്ചാബിലെ ഖന്നയിൽ അമൃത്സറിലേക്കുള്ള ഫ്രോണ്ടിയർ ഗോൾഡൻ ടെമ്പിൾ മെയിലിന്റെ പാളം തെറ്റിയ മൂന്ന് ബോഗികളിൽ ഇടിച്ചുകയറുകയായിരുന്നു.

2010 മെയ് 28: ജ്ഞാനേശ്വരി എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റിയാണ് അപകടമുണ്ടായത്.

1964 ഡിസംബർ 23: പാമ്പൻ പാലത്തിൽ വെച്ച് ധനുഷ്കോടി പാസഞ്ചർ ട്രെയിൻ അപകടത്തിൽ പെട്ടു. രാമേശ്വരം ചുഴലിക്കാറ്റിൽ പാമ്പൻ-ധനുഷ്‌കോടി പാസഞ്ചർ ട്രെയിൻ ഒഴുകിപ്പോയി. അതിലുണ്ടായിരുന്ന 150 യാത്രക്കാരും മരിച്ചു.

2002 സെപ്റ്റംബർ 9: ഹൗറ ന്യൂ ഡൽഹി രാജധാനി എക്സ്പ്രസ് രാത്രി 10:40 ന് ഹൗറ-ന്യൂഡൽഹി രാജധാനി എക്‌സ്പ്രസ് റാഫിഗഞ്ച് സ്റ്റേഷന് സമീപം പാളം തെറ്റിയാണ് അപകടമുണ്ടായത്. 140-ലധികം പേരാണ് മരിച്ചത്.

1954 സെപ്റ്റംബർ 28: പാലം തകർന്നപ്പോൾ ഹൈദരാബാദിൽ നിന്ന് 75 കിലോമീറ്റർ തെക്ക് യസന്തി നദിയിൽ ട്രെയിൻ ഇടിച്ചു. മൊത്തം 139 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1956 സെപ്റ്റംബർ 2: മഹ്ബൂബ്‌നഗറിന് സമീപത്താണ് അപകടമുണ്ടായത്. ഹൈദരാബാദിൽ നിന്ന് 100 കിലോമീറ്റർ അകലെ ജഡ്‌ചെർലയ്ക്കും മഹ്ബൂബ് നഗറിനും ഇടയിൽ ട്രെയിനിനടിയിൽ ഒരു പാലം തകർന്ന് 125 പേർ മരിച്ചു. 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1937 ജൂലൈ 17: കൊൽക്കത്തയിൽ നിന്നുള്ള എക്‌സ്പ്രസ് ട്രെയിൻ പട്‌നയിൽ നിന്ന് 15 മൈൽ അകലെ ബിഹ്ത സ്‌റ്റേഷനു സമീപമുള്ള കായലിലേക്ക് മറിഞ്ഞു. 119 പേർ കൊല്ലപ്പെടുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി