സിഗ്നലിംഗ് കേബിളുകൾ അടിച്ച് മാറ്റി സാമൂഹ്യ വിരുദ്ധർ, ദില്ലി മെട്രോയിൽ നിരവധി സർവ്വീസുകൾ വൈകി

Published : Dec 05, 2024, 12:04 PM ISTUpdated : Dec 05, 2024, 12:08 PM IST
സിഗ്നലിംഗ് കേബിളുകൾ അടിച്ച് മാറ്റി സാമൂഹ്യ വിരുദ്ധർ, ദില്ലി മെട്രോയിൽ നിരവധി സർവ്വീസുകൾ വൈകി

Synopsis

സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ട്രെയിനുകൾ വളരെ നിയന്ത്രിതമായ വേഗതയിൽ സഞ്ചരിക്കേണ്ടതായി വരികയായിരുന്നുവെന്നാണ് ഡിഎംആർസി വിശദമാക്കുന്നത്. 

ദില്ലി: മെട്രോ ട്രെയിന്റെ സിഗ്നലിംഗ് കേബിളുകൾ കാണാതായി. ദില്ലി മെട്രോ സർവ്വീസിലെ ബ്ലൂ ലൈനിൽ നിരവധി സർവ്വീസുകൾ വൈകി. വ്യാഴാഴ്ചയാണ് സംഭവം. ദ്വാരക സെക്ടർ 21 മുതൽ നോയിഡ ഇലക്ട്രോണിക് സിറ്റി വൈശാലിയിലേക്കുള്ള സർവ്വീസുകളാണ് വൈകിയത്. മോത്തി നഗർ, കീർത്തി നഗർ മെട്രോ സ്റ്റേഷനുകൾക്കിടയിൽ സിഗ്നലിംഗ് കേബിളുകൾ കാണാതാവുകയോ തകരാറ് വരികയോ ചെയ്തതിന് പിന്നാലെയാണ് സംഭവം.

സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതിന് പിന്നാലെ ട്രെയിനുകൾ വളരെ നിയന്ത്രിതമായ വേഗതയിൽ സഞ്ചരിക്കേണ്ടതായി വരികയായിരുന്നുവെന്നാണ് ഡിഎംആർസി വിശദമാക്കുന്നത്. ഇത് മൂലം വലിയ രീതിയിലാണ് ബ്ലൂ ലൈനിൽ ട്രെയിനുകൾ വൈകിയത്. 

മറ്റ് മേഖലകളെ പ്രശ്നം ബാധിച്ചില്ലെന്നും ഡിഎആർസി വിശദമാക്കി. യാത്രയ്ക്ക് പതിവിൽ കൂടുതൽ സമയം വേണ്ടി വരുന്നതിനാൽ ഇത് അനുസരിച്ച് യാത്ര ക്രമീകരിക്കണമെന്നും ദില്ലി മെട്രോ അധികൃതർ യാത്രക്കാരോട് സമൂഹമാധ്യമങ്ങളിൽ വിശദമാക്കിയിരുന്നു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ഖാലിസ്ഥാൻ-ബംഗ്ലാ ഭീകരാക്രമണത്തിന് പദ്ധതി, 4 സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത; തന്ത്രപ്രധാന മേഖലകളിലും കർശന സുരക്ഷ
ബംഗാളിൽ 'തിരുവനന്തപുരം' പരാമർശിച്ച് പ്രധാനമന്ത്രി, വികസന മോഡലിൽ ജനങ്ങൾക്ക് ബിജെപിയെ വിശ്വാസം, ബംഗാളിലും ബിജെപി അധികാരത്തിലേറുമെന്ന് മോദി