
ദില്ലി: ട്രാൻസ്‌ജെൻഡർ-പോക്‌സോ ബില്ലുകൾക്കും നിയമ കോഡ് ബില്ലിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ട്രാൻസ്‌ജെൻഡറുകൾക്ക് സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളിൽ ഉയർച്ച ലക്ഷ്യമിട്ടുള്ളതാണ് ട്രാൻസ്‌ജെൻഡർ ബിൽ.
ഈ ബില്ലിലൂടെ ട്രാൻസ്‌ജെൻഡറുകൾ സമൂഹത്തിൽ എല്ലായിടത്തും അംഗീകരിക്കപ്പെടുമെന്നും ഇവർ സമൂഹത്തിലെ സാമ്പത്തിക ഉൽപ്പാദന പ്രക്രിയയുടെ ഭാഗമാകുമെന്നും പ്രതീക്ഷിക്കുന്നു.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് വധശിക്ഷ വരെ ഉറപ്പാക്കുന്നതും, അശ്ലീല വീഡിയോകൾ പകര്‍ത്തുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും കനത്ത ശിക്ഷ ഉറപ്പാക്കുന്നതുമാണ് പോക്സോ ഭേദഗതി ബില്ല്. ഈ രണ്ട് ബില്ലുകളും രണ്ടാംതവണയാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലെന്‍റിൽ കൊണ്ടുവരുന്നത്.
തൊഴിൽ മേഖലകളെ ഏകീകരിക്കാനുള്ള ഭേദഗതി ബില്ലിൽ ദൃശ്യമാധ്യമങ്ങളെ തൊഴിൽ നിയമത്തിന്‍റെ കീഴിൽ കൊണ്ടുവരാനുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam