
മുംബൈ: ലെവൽ ക്രോസിൽ നിർത്തിയില്ല. ചീറിപ്പാഞ്ഞെത്തിയ ട്രെക്ക് രണ്ടായി പിളർന്നു. വലിയ അപകടം ഒഴിവാക്കി ലോക്കോ പൈലറ്റിന്റെ ജാഗ്രത. മുംബൈ അമരാവതി എക്പ്രസ് ഇടിച്ചാണ് ലെവൽ ക്രോസ് തകർത്ത് എത്തിയ ട്രെക്ക് തകർന്നത്. മഹാരാഷ്ട്രയിലെ ഭുസാവാൾ ഭാഡ്നെരായ്ക്ക് ഇടയിൽ വച്ചാണ് അമരാവതി എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്.
അടച്ചിട്ട ലെവൽ ക്രോസും തകർത്ത് എത്തിയ ട്രെക്കും ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ലോക്കോ പൈലറ്റ് വോഗത കുറച്ചതിനാൽ ട്രെക്ക് ഡ്രൈവറുടെ ജീവൻ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ മേഖലയിലൂടെ നാല് മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. മുംബൈ അമരാവതി എക്പ്രസ് 12111 ആണ് അപകടത്തിൽപ്പെട്ടത്. ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ നിന്ന് അമരാവതിയിലേക്ക് പുറപ്പെട്ടതായിരുന്നു ട്രെയിൻ.
ട്രെക്ക് നിയന്ത്രണം വിട്ട് പാളത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് റെയിൽവേ വിശദമാക്കുന്നത്. പാളത്തിൽ കുടുങ്ങിയ ട്രെക്ക് മാറ്റാൻ സഹായം തേടുന്നതിനിടയിലാണ് ട്രെക്ക് ട്രെയിൻ ഇടിച്ച് തകർത്തത്. പാളത്തിൽ കുടുങ്ങിയ ട്രെയിൻ കണ്ട് ലോക്കോ പൈലറ്റ് അമരാവതി എക്സ്പ്രസിന്റെ വേഗത കുറച്ചിരുന്നു. സംഭവത്തിൽ റെയിൽ വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ ലോറിയുടെ ഡ്രൈവര്‍ പൂവരസുവിനെ ബോദ്‌വാഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ട്രെക്കിന്റെ ബ്രേക്കുകൾ തകർന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam