ആള്‍ദൈവമാണെന്ന അവകാശവാദവുമായി ടിവി ഷോയിലെ താരം, അനുഗ്രഹം തേടിയെത്തി ആളുകള്‍, തട്ടിപ്പ്

Published : Dec 27, 2021, 05:50 PM ISTUpdated : Dec 27, 2021, 05:51 PM IST
ആള്‍ദൈവമാണെന്ന അവകാശവാദവുമായി ടിവി ഷോയിലെ താരം, അനുഗ്രഹം തേടിയെത്തി ആളുകള്‍, തട്ടിപ്പ്

Synopsis

ഇവരുടെ കാല്‍ക്കല്‍ വീണ് അനുഗ്രഹം തേടുന്ന വീഡിയോയും അനുഗ്രഹം നല്‍കുന്നതുമായ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തമിഴ്നാട് പൊലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. 

കുടുംബപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് താരമായതിന് പിന്നാലെ ആള്‍ ദൈവമെന്ന (God Women) വാദവുമായി യുവതി. തമിഴ്നാട്ടിലെ (Tamilnadu) ചെങ്കല്‍പേട്ട് സ്വദേശി അന്ന പൂര്‍ണിയാണ് (Annapoorani arasu amma) ദൈവത്തിന്‍റെ പുതിയ രൂപമെന്ന അവകാശവാദവുമായി എത്തിയത്. ഇവരെ കാണാനും ആശീര്‍വാദം തേടാനുമായി നിരവധിപ്പേരെത്തിയതിന് പിന്നാലെ അന്നപൂര്‍ണി സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇവരുടെ കാല്‍ക്കല്‍ വീണ് അനുഗ്രഹം തേടുന്ന വീഡിയോയും അനുഗ്രഹം നല്‍കുന്നതുമായ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തമിഴ്നാട് പൊലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പട്ടുസാരിയുടുത്ത് മാലകള്‍ അണിഞ്ഞ് പീഠത്തിലിരിക്കുന്ന യുവതിയുടെ കാല്‍ക്കല്‍ വീണ് കരഞ്ഞ് അനുഗ്രഹം തേടുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സീ തമിഴില്‍ സംപ്രേക്ഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇവര്‍ ആദ്യം ജനശ്രദ്ധ നേടിയത്.  നിരവധി അവാര്‍ഡുകള്‍ നേടിയ നടിയായ ലക്ഷ്മി രാമകൃഷ്ണന്‍ ആയിരുന്നു ഈ പരിപാടിയുടെ അവതാരക. കുടുംബസ്ഥനായ ഒരാളുടെ ഒപ്പം ബന്ധം പുലര്‍ത്തിയെന്നതിനെ തുടര്‍ന്നാണ് അന്നപൂര്‍ണി സൊല്‍വതെല്ലാം ഉണ്‍മൈ എന്ന ഈ ഷോയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കെടുക്കുന്നത്.

ഇതിന് പിന്നാലെ അടുത്തിടെയാണ്   ആദി പരാശക്തിയുടെ അവതാരമാണ് താനെന്ന അവകാശവാദവുമായി അന്നപൂര്‍ണി വീണ്ടുമെത്തുന്നത്. തമിഴ്നാട്ടിലെ ചെങ്കല്‍ പേട്ടില്‍ ജനുവരി ഒന്നിന് പ്രഖ്യാപിച്ചിരിക്കുന്ന അന്നപൂര്‍ണി അമ്മ അരുള്‍വാക്ക് എന്ന പരിപാടിക്ക് എതിരായി തമിഴ്നാട് പൊലീസ് ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ അന്നപൂര്‍ണി ചില ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളും വൈറലായിട്ടുണ്ട്.  


തലവേദന മാറ്റാന്‍ തലയ്ക്കടിച്ചു, യുവതിക്ക് ദാരുണാന്ത്യം; ആള്‍ദൈവം ഒളിവില്‍
തലവേദനയെ തുടര്‍ന്ന് ആള്‍ദൈവത്തിനടുത്ത് ചികിത്സക്കെത്തിയ യുവതി മര്‍ദനമേറ്റ് മരിച്ചു. ചികിത്സയുടെ ഭാഗമായി ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്. കര്‍ണാടക ഹാസനിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതിയാണ് (37) മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആള്‍ദൈവമായ മനു എന്ന 42കാരന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കെതിരെ ശ്രാവണബലഗോള പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പാര്‍വതിയുടെ മകള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

ഇന്ത്യയില്‍ തന്റെ പാദം പതിഞ്ഞാല്‍ മാത്രമേ കൊവിഡില്‍ നിന്ന് രക്ഷപ്പെടൂ: നിത്യാനന്ദ
താന്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്നാല്‍ മാത്രമേ രാജ്യത്തെ കൊവിഡ് ദുരന്തം അവസാനിക്കൂവെന്ന് രാജ്യംവിട്ട ആള്‍ദൈവം നിത്യാനന്ദ. രണ്ട് ദിവസം മുമ്പ് പുറത്തിറക്കിയ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഭക്തന്റെ ചോദ്യത്തിന് മറുപടിയായാണ് നിത്യാനന്ദയുടെ മറുപടി. ഇന്ത്യ എപ്പോള്‍ കൊവിഡില്‍ നിന്ന് മോചിതമാകുമെന്നതാണ് അനുയായിയുടെ ചോദ്യം. അമ്മന്‍ ദേവതയുടെ ആത്മാവ് തന്നില്‍ പ്രവേശിച്ചിട്ടുണ്ടെന്നും തന്റെ പാദം ഇന്ത്യന്‍ മണ്ണില്‍ പതിയുന്ന അന്ന് മാത്രമേ കൊവിഡില്‍ നിന്ന് രാജ്യത്തിന് മോചനമുണ്ടാകൂവെന്നും നിത്യാനന്ദ മറുപടി നല്‍കുന്നു. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല