ഓക്സിജന്‍ ക്ഷാമം; ദില്ലിയിലെ ബത്ര ആശുപത്രിയില്‍ മരണം പന്ത്രണ്ടായി, സ്ഥിതി ഗുരുതരം

Published : May 01, 2021, 06:15 PM ISTUpdated : May 01, 2021, 06:27 PM IST
ഓക്സിജന്‍ ക്ഷാമം; ദില്ലിയിലെ ബത്ര ആശുപത്രിയില്‍ മരണം പന്ത്രണ്ടായി, സ്ഥിതി ഗുരുതരം

Synopsis

ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്ന ദില്ലിയുടെ ഓക്സിജന്‍ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു.

ദില്ലി: ദില്ലിയിലെ ബത്ര ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ ഇന്ന് മരിച്ചവരുടെ എണ്ണം 12 ആയി. ചികിത്സയിലുള്ള ഒരു ഡോക്ടര്‍ അടക്കം എട്ടുപേര്‍ ഉച്ചയോടെ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നാലുമരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്ന ദില്ലിയുടെ ഓക്സിജന്‍ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഇതുവരെ നല്‍കിയിരുന്ന 490 മെട്രിക് ടണ്ണിന് പകരം 590 മെട്രിക് ടണ്‍ ഓക്സിജന്‍ ഇനി നല്‍കും. ഓക്സിജന്‍ കിട്ടാതെയുള്ള മരണങ്ങള്‍ ദില്ലിയില്‍ വര്‍ധിക്കുന്നതിന് ഇടെയാണ് കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വൻ നഗരത്തിൽ ഇരുനില വീട്, വീടിന്റെ പേര് 'പാനീപൂരി നിലയ', സമൂഹമാധ്യമങ്ങളിൽ വൈറലായി ബെംഗളൂരുവിലെ വഴിയോര കച്ചവടക്കാരൻ
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഉച്ചകോടിക്ക് നാളെ തുടക്കം; പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും