മലിനജല ടാങ്കില്‍ വീണ ക്രിക്കറ്റ് ബോള്‍ എടുക്കാനുള്ള ശ്രമത്തിനിടെ യുവാക്കള്‍ക്ക് ദാരുണാന്ത്യം

By Web TeamFirst Published Jul 25, 2021, 3:34 PM IST
Highlights

ജല്‍ നിഗം പാര്‍ക്കിന് സമീപം ക്രിക്കറ്റ് കളിക്കുകയായിരുന്നു ഇവരും സുഹൃത്തുക്കളും. ഇതിനിടയിലാണ് ടാങ്കിനുള്ളിലേക്ക് ബോള്‍ വീണ് പോയത്. മരിച്ച യുവാക്കളെ കൂടാതെ രണ്ടുപേര്‍ കൂടി ടാങ്കിലിറങ്ങിയിരുന്നു.

മലിനജല ടാങ്കില്‍ വീണ ക്രിക്കറ്റ് ബോള്‍ എടുക്കാനുള്ള ശ്രമത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. നോയിഡയിലാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ടാങ്കില്‍ ഇറങ്ങരുതെന്ന് ആളുകളുടെ നിര്‍ദ്ദേശം അവഗണിച്ച് മലിനജലടാങ്കിലിറങ്ങിയ യുവാക്കളാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ടാങ്കിന്‍റെ ചുമതലയുണ്ടായിരുന്ന ബല്‍റാം സിംഗ് എന്നയാളുടെ വിലക്കിനെ അവഗണിച്ച് ടാങ്കിലിറങ്ങിയതിന് പിന്നാലെ യുവാക്കള്‍ ബോധം കെട്ട് വീഴുകയായിരുന്നു.

ഇവരിലൊരാളെ ബല്‍റാം സിംഗും രണ്ടാമനെ നാട്ടുകാരുടെ സഹായത്തോടെയുമാണ് പുറത്തെടുത്തത്. ഇരുപത്തിരണ്ടുകാരനായ സന്ദീപ് ഇരുപത്തിയേഴുകാരനായ വിഷാല്‍ കുമാര്‍ ശ്രീ വാസ്തവ എന്നിവരാണ് മരിച്ചത്. ഇവരെ ടാങ്കിന് പുറത്ത് എത്തിച്ചപ്പോഴേയ്ക്കും മരിച്ചതായാണ് റിപ്പോര്‍ട്ട്.

നോയിഡ സെക്ടര്‍ 5ലെ ജല്‍ നിഗം പാര്‍ക്കിന് സമീപം ക്രിക്കറ്റ് കളിക്കുകയായിരുന്നു ഇവരും സുഹൃത്തുക്കളും. ഇതിനിടയിലാണ് ടാങ്കിനുള്ളിലേക്ക് ബോള്‍ വീണ് പോയത്. മരിച്ച യുവാക്കളെ കൂടാതെ രണ്ടുപേര്‍ കൂടി ടാങ്കിലിറങ്ങിയിരുന്നു. ഇവരെ ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നിലയും ഗുരുതരമാണ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!