
ഹൈദരാബാദ്: അമേരിക്കയിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ വാഹനാപകടത്തിൽ മരിച്ചു. അമേരിക്കയിലെ അരിസോണയിൽ പഠിക്കുന്ന തെലങ്കാന സ്വദേശികളായ നിവേശ് മുക്കയും ഗൗതം കുമാർ പാർസിയുമാണ് മരിച്ചത്. ശനിയാഴ്ച രാത്രി പ്രാദേശിക സമയം പിയോറിയയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
നിവേശ് കരിംനഗർ ജില്ലയിലെ ഹുസുറാബാദ് സ്വദേശിയും ഗൗതം കുമാർ ജങ്കാവ് ജില്ലയിലെ ഘാൻപൂരിൽ നിന്നുള്ളയാളുമാണ്. ഇരുവരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു. സർവ്വകലാശാലയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ എതിർദിശയിൽ നിന്ന് വന്ന കാർ ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. നിവേശും ഗൗതമും സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് കാറുകളുടെയും ഡ്രൈവർമാർക്ക് പരിക്കേറ്റു.
ഡോക്ടർ ദമ്പതികളായ നവീനിൻ്റെയും സ്വാതിയുടെയും മകനാണ് നിവേശ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് രണ്ട് വിദ്യാർത്ഥികളുടെയും കുടുംബങ്ങൾ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.youtube.com/watch?v=uyZ_dB7mvm0&t=1s
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam