ഭീകരാക്രമണം രൂക്ഷം: ധീരസൈനികരുടെ രക്തംവീണ് ചുവന്ന് പൂഞ്ച്, രണ്ട് ജവാന്മാർക്ക് കൂടി വീരമൃത്യു

By Web TeamFirst Published Oct 16, 2021, 8:29 PM IST
Highlights

അഞ്ച് ദിവസത്തിനിടെ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ പൂഞ്ചിൽ വീരമൃത്യു വരിച്ചത് ഒൻപത് ഇന്ത്യൻ സൈനികരാണ്

ദില്ലി: ജമ്മു കശ്മീരിലെ (Jammu Kashmir) പൂഞ്ചിൽ (Poonch Sector) വീണ്ടും സൈനികർ (Indian Army men) വീരമൃത്യു (martyred) വരിച്ചു. പൂഞ്ച് സെക്ടറിൽ നടന്ന ഏറ്റുമുട്ടലിനിടെ കാണാതായ രണ്ട് ജവാന്മാരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സുബേദാർ അജയ് സിങ്, നായിക് ഹരേന്ദ്ര സിങ് എന്നിവരാണ് ആണ് വീരമൃത്യു വരിച്ചത്. അഞ്ച് ദിവസത്തിനിടെ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ (Encounter with terrorists) പൂഞ്ചിൽ വീരമൃത്യു വരിച്ചത് ഒൻപത് ഇന്ത്യൻ സൈനികരാണ്. ഏറ്റുമുട്ടൽ നടന്ന വനത്തിനുള്ളിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ജമ്മു കശ്മീരിലെ ഇഡ്ഗയിൽ വഴിയോര കച്ചവടക്കാരനെ ഇന്ന് ഭീകരർ കൊലപ്പെടുത്തിയിരുന്നു. വഴിയോര കച്ചവടക്കാരനായ ബിഹാർ സ്വദേശി അരവിന്ദ് കുമാറാണ് കൊല്ലപ്പെട്ടത്. പുൽവാമയിലും ഒരാൾക്ക് നേരെ ഭീകരാക്രമണമുണ്ടായി. യുപി സ്വദേശിയായ സാഗിർ അഹമ്മദിന് ഗുരുതരമായി പരിക്കേറ്റു. ഭീകരർക്കായി തെരച്ചിൽ നടത്തുന്നതായി കശ്മീർ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രണ്ട് അധ്യാപകരെ ഭീകരർ കൊലപ്പെടുത്തിയതും ഇഡ്‌ഗയിലായിരുന്നു. അതിനിടെ ലഷ്ക‍ർ തലവൻ ഉമർ മുഷ്താഖ് ഖാൻഡെയടക്കം രണ്ട് ഭീകരരെ സൈന്യം (Army) ഇന്ന് വധിച്ചു.

 

click me!