ഒറ്റരാത്രി കൊണ്ട് അക്കൌണ്ടിലെത്തിയത് 900 കോടി; 6ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ബാങ്ക് ബാലന്‍സ് അമ്പരപ്പിക്കും

By Web TeamFirst Published Sep 16, 2021, 9:20 PM IST
Highlights

യൂണിഫോമിനായി സ്കോളര്‍ഷിപ്പ് തുക അക്കൌണ്ടിലെത്തിയോ എന്ന് പരിശോധിക്കാനെത്തിയ രക്ഷിതാക്കളാണ് മക്കളുടെ അക്കൌണ്ട് ബാലന്‍സ് കണ്ട് ഞെട്ടിയത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആശിഷിന്‍റെ അക്കൌണ്ടിലെത്തിയത് 6.2 കോടി രൂപയാണ്. ഗുരുചരണ്‍ വിശ്വാസിന്റെ അക്കൌണ്ടിലെത്തിയത് 900 കോടി രൂപയും

ഒറ്റരാത്രി കൊണ്ട് ആണ്‍കുട്ടികളുടെ അക്കൌണ്ടിലെത്തിയത് 900 കോടി രൂപ, കണ്ണ് തള്ളി കുടുംബം. ബിഹാറിലെ കട്ടിഹാറിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്. രണ്ട് വിദ്യാര്‍ത്ഥികളുടെ അക്കൌണ്ടിലേക്കാണ് ഒറ്റരാത്രികൊണ്ട് 900 കോടി രൂപ എത്തിയത്. യൂണിഫോമിനായി സ്കോളര്‍ഷിപ്പ് തുക അക്കൌണ്ടിലെത്തിയോ എന്ന് പരിശോധിക്കാനെത്തിയ രക്ഷിതാക്കളാണ് മക്കളുടെ അക്കൌണ്ട് ബാലന്‍സ് കണ്ട് ഞെട്ടിയത്.

ഉത്തര്‍ ബിഹാര്‍ ഗ്രാമീണ ബാങ്കിലാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ ഒറ്റരാത്രി കൊണ്ട് കോടിപതികളായത്.ബാലന്‍സ് കണ്ട അമ്പരന്ന രക്ഷിതാക്കള്‍ പണമെടുക്കാനായി ബാങ്കിനെ സമീപിക്കുമ്പോഴാണ് ബാങ്ക് വിവരം അറിയുന്നത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആശിഷിന്‍റെ അക്കൌണ്ടിലെത്തിയത് 6.2 കോടി രൂപയാണ്. ഗുരുചരണ്‍ വിശ്വാസിന്റെ അക്കൌണ്ടിലെത്തിയത് 900 കോടി രൂപയുമാണ്.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ബാങ്ക് ഈ അക്കൌണ്ടുകളിലെ ട്രാന്‍സാക്ഷന്‍സ് മരവിപ്പിച്ചിരിക്കുകയാണ്. പണമയക്കുന്ന സിസ്റ്റത്തിലെ തകരാറ് മൂലമാണ് ഇത് സംഭവിച്ചതെന്നാണ് സംശയിക്കുന്നത്.  തങ്ങളുടെ അക്കൌണ്ടിലും സമാനമായ സംഭവമുണ്ടാവുമെന്ന കാഴ്ചപ്പാടിലാണ് കട്ടിഹാറിലെ ഗ്രാമവാസികളുള്ളത്. ഇത്തരത്തില്‍ ബാങ്കിന് സംഭവിക്കുന്ന രണ്ടാമത്തെ വലിയ പിഴവാണ് ഇത്.

'ഇതെനിക്ക് മോദി ഇട്ടു തന്ന പണം'; അക്കൗണ്ടിലേക്ക് തെറ്റായി വന്ന പണം തിരികെ നൽകാൻ വിസമ്മതിച്ച്‌ ബിഹാർ സ്വദേശി

നേരത്തെ പട്ന സ്വദേശിയുടെ അക്കൌണ്ടിലെത്തിയ അഞ്ച് ലക്ഷം രൂപ യുവാവ് ചെലവാക്കിയിരുന്നു. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത തുകയെന്ന ധാരണയിലായിരുന്നു യുവാവ് പണം ചെലവാക്കിയത്. ഈ യുവാവിനെ ബാങ്ക് മാനേജരുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!