Mirage 2000 Fighter Jet : ലക്നൌ വ്യോമ സേനാ താവളത്തിന് സമീപത്ത് നിന്ന് യുദ്ധ വിമാനത്തിന്‍റെ ടയറുകള്‍ മോഷണം പോയി

Published : Dec 03, 2021, 08:47 AM IST
Mirage 2000 Fighter Jet : ലക്നൌ വ്യോമ സേനാ താവളത്തിന് സമീപത്ത് നിന്ന് യുദ്ധ വിമാനത്തിന്‍റെ ടയറുകള്‍ മോഷണം പോയി

Synopsis

ലക്നൌവ്വിലെ ബക്ഷി കാ തലാബ് വ്യോമ സേനാ താവളത്തില്‍ നിന്ന് ജോധ്പൂരിലെ വ്യോമ സേനാ താവളത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ടയറുകളാണ് മോഷണം പോയത്. 

ലക്നൌവ്വിലെ വ്യോമ സേനാ താവളത്തിന് (Lucknow Airbase) സമീപത്ത് നിന്ന് യുദ്ധ വിമാനത്തിന്‍റെ (Mirage Fighter Plane ) ടയറുകള്‍ മോഷണം പോയി (Tyre Stolen). മിറാജ് യുദ്ധ വിമാനത്തിന്‍റെ ടയറുകളാണ് മോഷണം പോയത്. ലക്നൌവ്വിലെ ബക്ഷി കാ തലാബ് വ്യോമ സേനാ താവളത്തില്‍ (Bakshi-Ka-Talab airbase) നിന്ന് ജോധ്പൂരിലെ വ്യോമ സേനാ താവളത്തിലേക്ക് ( Jodhpur airbase) കൊണ്ടുപോവുകയായിരുന്ന ടയറുകളാണ് മോഷണം പോയത്. നവംബര്‍ 27നായിരുന്നു മോഷണം നടന്നത്.സൈന്യത്തിന്‍റെ സാധനങ്ങള്‍ കൊണ്ടുപോവുകയായിരുന്ന കണ്‍സൈന്‍മെന്‍റിലാണ് മോഷണം നടന്നത്.

നവംബര്‍ 27 ന് രാത്രി ലക്നൌവ്വിന് സമീപത്തുള്ള ഷഹീദ് പഥിന് സമീപത്തുവച്ചായിരുന്നു മോഷണം നടന്നത്. സൈനിക ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ ട്രെക്കില്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് ട്രെക്ക് ഡ്രൈവര്‍ ഹേം സിംഗ് റാവത്ത് പറയുന്നു. ബക്ഷി കാ തലാബില്‍ നിന്നുള്ളതായിരുന്നു ട്രെക്കെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി. ഷഹീദ് പഥിന് സമീപത്ത് വച്ച് ഗതാഗതക്കുരുക്ക് ഉണ്ടായ സമയത്ത് സ്കോര്‍പിയോ വാഹനത്തിലെത്തിയ ഏതാനും പേര്‍ ട്രെക്കില്‍ കയറി മോഷണം നടത്തിയെന്നാണ് ഡ്രൈവറുടെ മൊഴി. ടയറുകള്‍ കെട്ടി വച്ചിരുന്ന  കെട്ട് അറുത്തായിരുന്നു മോഷണം. മോഷണ വിവരത്തേക്കുറിച്ച് അറിഞ്ഞ് വന്നപ്പോഴേക്കും കള്ളന്മാര്‍ കടന്നുകളഞ്ഞിരുന്നു.

ഇതോടെയാണ് ട്രെക്ക് ഡ്രൈവര്‍ പൊലീസ് സഹായം തേടിയത്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി 12.30 മുതല്‍ 1 മണി വരെ ഗതാഗതക്കുരുക്കിലായിരുന്നുവെന്നാണ് ട്രെക്ക് ഡ്രൈവറുടെ മൊഴി. ഈ സമയത്ത് വളരെ പതുക്കെയാണ് വാഹനങ്ങള്‍ മുന്നോട്ട് പോയിരുന്നത്. സംഭവത്തില്‍ പ്രതികളെ ഉടനെ പിടികൂടുമെന്ന് ഡിസിപി അമിത് കുമാര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. മിറാജ് 2000 യുദ്ധ വിമാനത്തിന്‍റെ അഞ്ച് ടയറുകളാണ് ലക്നൌവ്വില്‍ നിന്ന് ട്രെക്ക് മാര്‍ഗം ജോധ്പൂരിലേക്ക് അയച്ചത്. ഇതില്‍ ഒരുടയറാണ് മോഷണം പോയത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസാധാരണ ബജറ്റ് ദിനത്തിൽ ജനപ്രിയ പ്രഖ്യാപനം നടത്താൻ നിർമല സീതാരാമൻ; ആദായ നികുതിയിൽ ചെറിയ ഇളവിന് സാധ്യത
മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ