
ദില്ലി: കൊവിഡ് പോരാട്ടത്തിൽ ബ്രിട്ടണുമായി കൈകോർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധം, സുരക്ഷ, സാമ്പത്തിക എന്നീ മേഖലകളിലും കൂടുതൽ സഹകരണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ഫോണിൽ സംസാരിച്ചെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം, കൊവിഡ് വാക്സിന്‍റെ നിര്‍മ്മാണം, വിതരണ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നാളെ മൂന്ന് സംസ്ഥാനങ്ങളിലെ വാക്സിന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും.പൂനെെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക്, അഹമ്മദാബ്ദിലെ സിഡഡ് ബയോടെക് പാര്‍ക്ക് എന്നിവിടങ്ങളിലാണ് മോദി എത്തുക. വാക്സിന് എപ്പോള്‍ ലഭ്യമാക്കാം എന്നതടക്കമുള്ള കാര്യങ്ങള്‍ ഗവേഷകരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. വാക്സിന്‍ വിതരണത്തിന് വിശദമായ രൂപരേഖ തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് വികസന പുരോഗതി പ്രധാനമന്ത്രി വിലയിരുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam